ധോണി ചെയ്തത് പക്ഷപാതമല്ല ; ഇർഫാൻ പത്താനെ തിരുത്തി ആകാശ് ചോപ്ര

മുംബൈ : മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരായ ഇർഫാൻ പത്താന്റെ വാദത്തിനെതിരെ രംഗത്ത് വന്ന് ആകാശ് ചോപ്ര. ധോണി തന്നെ മനപൂർവം ദേശീയ ടീമിൽ നിന്നും പുറത്താക്കിയതാണെന്ന് ഇർഫാൻ പത്താൻ വെളിപ്പെടുത്തിയ ഇന്റർവ്യൂ ശകലം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വയറലാണ്. ഇതിന് പിന്നാലെയാണ് ധോണിക്ക് പിന്തുണയുമായി ആകാശ് ചോപ്ര രംഗത്ത് വന്നത്.
'എല്ലാ നായകന്മാർക്കും മികച്ച ടീമിനെ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ മറ്റാരെയെങ്കിലും നിങ്ങൾക്ക് പകരം ടീമിലെടുക്കുന്നുണ്ടെങ്കിൽ അത് സ്വാഭാവികമാണ്, അല്ലാതെ അതൊരിക്കലും പക്ഷപാതം മൂലമല്ല. അവർ ഒരുമിച്ച് കളിച്ചുവെന്നത് കൊണ്ട് അതിനെ അങ്ങനെ ചിത്രീകരിക്കാനും പാടില്ല' ആകാശ് ചോപ്ര യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു.
മികച്ച നായകന്മാർ ടീം തിരഞ്ഞെടുക്കുന്നത് ഒരിക്കലും ഒരു പ്രത്യേക ഘടകം അടിസ്ഥാനമാക്കിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2008 ലെ ആസ്ട്രേലിയൻ പര്യാടനത്തിനിടെയാണ് സംഭവവികസനങ്ങൾ അരങ്ങേറുന്നത്. അന്ന് താൻ മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും താൻ മോശം ഫോമിലാണെന്ന് ചൂണ്ടിക്കാട്ടി ധോണി തന്നെ പുറത്തിരുത്തിയെന്നായിരുന്നു ഇർഫാൻ പത്താന്റെ വാദം. സമാനമായ ആരോപണവുമായി യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിങ്ങും മുമ്പ് രംഗത്ത് വന്നിരുന്നു. തന്റെ മകന്റെ കരിയർ നശിപ്പിച്ചതിൽ പ്രധാനി ധോണിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
Adjust Story Font
16

