Quantcast

വ്‌ളോഗിങ് നിർത്തണം; അർഷ്ദീപ് സിങ്ങിന് കർശന മുന്നറിയിപ്പ് നൽകി ബിസിസിഐ

ഐപിഎൽ സീസൺ കഴിയുന്നത് വരെ വ്‌ളോഗുകൾ നിർത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

MediaOne Logo

Sports Desk

  • Updated:

    2026-05-09 12:47:12

Published:

9 May 2026 6:05 PM IST

വ്‌ളോഗിങ് നിർത്തണം; അർഷ്ദീപ് സിങ്ങിന് കർശന മുന്നറിയിപ്പ് നൽകി ബിസിസിഐ
X

ന്യൂ ഡൽഹി: വ്‌ളോഗിങ്ങിനും കണ്ടന്റ് ക്രിയേഷനും സംബന്ധിച്ച് പഞ്ചാബ് കിങ്‌സ് താരം അർഷ്ദീപ് സിങ്ങിന് ബിസിസിഐയുടെ കർശന മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിൽ സജീവമായ അർഷ്ദീപിനോട് ടൂർണമെന്റ് കഴിയുന്നത് വരെ വ്‌ളോഗുകൾ നിർത്താനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

എൻഡിടിവി റിപ്പോർട്ട് ചെയുന്നത് പ്രകാരം സഹതാരം യുസ്‌വേന്ദ്ര ചഹൽ ഉൾപെട്ട ഒരു വീഡിയോയാണ് ഈ നടപടിക്ക് കാരണമായത്. ടീം വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ അർഷ്ദീപ് പകർത്തിയ വീഡിയോയിൽ, ചഹൽ ഇ- സിഗരറ്റ് വലിക്കുന്നത് അതിൽ പെട്ടിരുന്നു. പിന്നാലെ അത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി. ഇലക്ട്രോണിക് സിഗരറ്റുകൾ ഉപയോഗിക്കുന്നത് ഇന്ത്യൻ നിയമപ്രകാരവും ബിസിസിഐ ചട്ടപ്രകാരവും കുറ്റകരമാണ്. നേരത്തെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് ഡ്രസിങ് റൂമിൽ ഇ - സിഗരറ്റ് വലിച്ചതിന് വലിയ പിഴയടക്കേണ്ടി വന്നു. ഇങ്ങനെയുള്ള വിവാദങ്ങൾ ഒഴിവാക്കാനാണ് വ്‌ളോഗിങ് നിരോധിച്ചത്.

താരങ്ങളുടെ സുരക്ഷെയെ മുൻനിർത്തി അവർ താമസിക്കുന്ന ഹോട്ടൽ മുറികളിൽ അപരിചിതരെ പ്രവേശിപ്പിക്കരുതെന്നും ബിസിസിഐ ടീം മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story