Quantcast

ഇന്ത്യയെ മുട്ടുകുത്തിച്ച് തുടങ്ങണം; ടി20 ലോകകപ്പില്‍ നയം വ്യക്തമാക്കി ബാബര്‍ അസം

ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്താനുള്ളതിനേക്കാള്‍ സമ്മര്‍ദം ഇന്ത്യക്ക് മേലാണെന്ന് ബാബര്‍ അസം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-09-03 10:59:11.0

Published:

3 Sep 2021 10:58 AM GMT

ഇന്ത്യയെ മുട്ടുകുത്തിച്ച് തുടങ്ങണം; ടി20 ലോകകപ്പില്‍ നയം വ്യക്തമാക്കി ബാബര്‍ അസം
X

ഇന്ത്യയെ തോല്‍പ്പിച്ച് ടി20 ലോകകപ്പ് തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യക്ക് മേലാണ് കൂടുതല്‍ സമ്മര്‍ദമെന്നും ബാബര്‍ അസം പറഞ്ഞു.

ഇന്ത്യയെ തോല്‍പ്പിച്ച് ടൂര്‍ണമെന്‍റ് ആരംഭിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. യുഎഇയിലെ പിച്ചുകള്‍ ഞങ്ങളുടെ ഹോം ഗ്രൗണ്ട് പോലെയാണ്. ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്താനുള്ളതിനേക്കാള്‍ സമ്മര്‍ദം ഇന്ത്യക്ക് മേലാണെന്നും ബാബര്‍ അസം പറഞ്ഞു.

ടി20 ഗ്രൂപ്പ് ഘട്ടത്തില്‍ ഒക്ടോബര്‍ 24നാണ് ഇന്ത്യാ പാക് മത്സരം. 2019 ഇംഗ്ലണ്ട് ലോകകപ്പില്‍ നേര്‍ക്കു നേര്‍ വന്നതിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിച്ചിട്ടില്ല.

ന്യൂസിലാന്‍ഡിന് എതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചതില്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്കും ബാബര്‍ അസം മറുപടി പറഞ്ഞു. മധ്യനിരയില്‍ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ട്. ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ പല താരങ്ങള്‍ക്കും ഇത് മികച്ച അവസരമാണെന്നും ബാബര്‍ പറഞ്ഞു.

TAGS :

Next Story