'എല്ലാവർക്കും ഇന്ത്യയെ തോൽപ്പിക്കാൻ കഴിയും' ബംഗ്ലാദേശ് പരിശീലകൻ ഫിൽ സിമൺസ്

ദുബൈ: ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ സൂപ്പർ ഫോർ മത്സരത്തിന് മുന്നോടിയായി പ്രതികരണവുമായി ബംഗ്ലാദേശ് പരിശീലകൻ ഫിൽ സിമൺസ്. എല്ലാ ടീമിനും ഇന്ത്യയെ തോൽപ്പിക്കാനുള്ള കെൽപ്പുണ്ടെണ്ട് കോച്ച് മുന്നറിയിപ്പ് നൽകി. 'ആ ദിവസം കളിക്കുന്ന കളിയാണ് ക്രിക്കറ്റ്, അതിന് മുമ്പ് ഇന്ത്യ എങ്ങനെയായിരുന്നു എന്നതിൽ കാര്യമില്ല. മൂന്നര മണിക്കൂറിൽ എന്ത് സംഭവിക്കുന്നു എന്നതിനാണ് പ്രാധാന്യം. ഞങ്ങൾ നല്ല രീതിയിൽ കളിച്ച് ഇന്ത്യയെ തോൽപ്പിക്കാൻ ശ്രമിക്കും' എന്നും മുൻ വിൻഡീസ് താരമായിരുന്ന സിമൺസ് കൂട്ടിച്ചേർത്തു.
ആദ്യ സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കക്കെതിരായി ആവേശ ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശിന്റെ വരവ്. അടുത്ത മത്സരത്തിലെ ആരാധകരുടെ ആവേശം ഏറ്റെടുക്കാനാണ് സിമൺസ് ടീമിനോട് ആവശ്യപ്പെടുന്നത്. 'ഇന്ത്യയുടെ മത്സരങ്ങളിൽ ഒരു ഹൈപ്പ് ഉണ്ടാകും. അതിന് കാരണം ഇന്ത്യ ടി20യിലെ നമ്പർ വൺ ടീമാണ് എന്നതാണ്. ആ ഹൈപ്പ് വിനിയോഗിച്ചു തന്നെ ഞങ്ങൾ ആസ്വദിച്ച് കളിക്കും' സിമൺസ് കൂട്ടിച്ചേർത്തു.
ദുബൈയിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്നും ടോസ് ഘടകമേ അല്ലെന്നും സിമൺസ് വ്യക്തമാക്കി. എന്റെ ടീമിനും ക്യാപ്റ്റനും കളിക്കാർക്കും ഞങ്ങൾ ചെയ്യുന്നതിൽ ഉറപ്പുണ്ടെങ്കിൽ പിന്നെ വിമർശങ്ങൾ ഞങ്ങൾക്കൊരു പ്രശ്നമേയല്ല എന്നും ബംഗ്ലാദേശ് പരിശീലകൻ പറഞ്ഞു. ഇന്ന് രാത്രി 8മണിക്കാണ് നാണ് ഇന്ത്യ ബംഗ്ലാദേശ് മത്സരം.
Adjust Story Font
16

