Quantcast

ഹാട്രിക് ഹര്‍ഷല്‍! മുംബൈയെ തകര്‍ത്തെറിഞ്ഞ് ബാംഗ്ലൂര്‍

ഹര്‍ഷല്‍ പട്ടേലിന് ഹാട്രിക്ക്

MediaOne Logo

Sports Desk

  • Updated:

    2021-09-26 18:19:23.0

Published:

26 Sep 2021 6:03 PM GMT

ഹാട്രിക് ഹര്‍ഷല്‍! മുംബൈയെ തകര്‍ത്തെറിഞ്ഞ് ബാംഗ്ലൂര്‍
X

ബാംഗ്ലൂരിനായി പേസ് ബൗളർ ഹര്‍ഷല്‍ പട്ടേല്‍ ഹാട്രിക്ക് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 54 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം. ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റ് നേട്ടവുമായി ബാംഗ്ലൂരിനെ മുന്നില്‍ നിന്ന് നയിച്ചു. 17 -ാം ഓവറിലാണ് ഹര്‍ഷല്‍ പട്ടേല്‍ ഐ.പി.എല്‍ കരിയറില്‍ തന്‍റെ ആദ്യ ഹാട്രിക്ക് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്. കീറോണ്‍ പൊള്ളാര്‍ഡിന്‍റേയും ഹര്‍ദിക് പാണ്ഡ്യയുടേയും രാഹുല്‍ ചഹാറിന്‍റേയുമടക്കം നിര്‍ണ്ണായക വിക്കറ്റുകളാണ് പട്ടേല്‍ സ്വന്തമാക്കിയത്. മുംബൈ നിരയില്‍ രോഹിത് ശര്‍മയും ക്വിന്‍റണ്‍ ഡീക്കോക്കും മാത്രമാണ് തിളങ്ങിയത്. മറ്റു ബാറ്റ്സ്മാന്‍മാരെല്ലാം രണ്ടക്കം കാണാതെ പുറത്തായി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബാംഗ്ലൂര്‍ അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഗ്ലേന്‍ മാക്സ് വെല്ലിന്‍റേയും മികവിലാണ് മാന്യമായ സ്കോര്‍ പടുത്തുയര്‍ത്തിയത്. കോലി 42 പന്തില്‍ മൂന്ന് സിക്സും മൂന്ന് ഫോറുമടക്കം 51 റണ്‍സ് നേടിയപ്പോള്‍ മാക്സ് വെല്‍ 37 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറുമടക്കമാണ് 56 റണ്‍സെടുത്തത്. മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി. ഹര്‍ഷല്‍ പട്ടേലാണ് മാന്‍ ഓഫ് ദ മാച്ച്.

TAGS :

Next Story