Quantcast

'അവസാന ഓവറുകളിൽ മിന്നും പ്രകടനവുമായി ബൗളർമാർ'; ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്‌കോർ

ഇന്നിങ്‌സിന്റെ തുടക്കത്തിൽ തന്നെ ഡാരിൻ മിച്ചലിനെ ഭുവനേശ്വർ മടക്കിയെങ്കിലും പിന്നീടെത്തിയ മാർക്ക് ചാപ്മാനും മാർട്ടിൻ ഗപ്റ്റിലും ടീമിനെ കരകയറ്റുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    17 Nov 2021 3:26 PM GMT

അവസാന ഓവറുകളിൽ മിന്നും പ്രകടനവുമായി ബൗളർമാർ; ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്‌കോർ
X

ഇന്ത്യക്കെതിരെയുള്ള ആദ്യ ടി20യിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ന്യൂസിലൻഡ് 164 റൺസ് എടുത്തു. അവസാന ഓവറുകൾ ഇന്ത്യൻ ബൗളർമാർ പുറത്തെടുത്ത മിന്നും പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

ഇന്നിങ്‌സിന്റെ തുടക്കത്തിൽ തന്നെ ഡാരിൻ മിച്ചലിനെ ഭുവനേശ്വർ മടക്കിയെങ്കിലും പിന്നീടെത്തിയ മാർക്ക് ചാപ്മാനും മാർട്ടിൻ ഗപ്റ്റിലും ടീമിനെ കരകയറ്റുകയായിരുന്നു. ഇരുവരും 109 റൺസ് സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തു. മാർക്ക് ചാപ്മാൻ സ്‌കോർ 110 ലെത്തി പുറത്തായി. എന്നാൽ പിന്നീടെത്തിയ ഗ്ലെൻ ഫിലിപ്പിനെയും അശ്വിൻ പുറത്താക്കിയതോടെ വീണ്ടും കിവീസ് പരുങ്ങലിലായി.

എന്നാൽ ഒരു ഭാഗത്തു നിന്ന് ഗപ്റ്റിൽ സ്‌കോർ ഉയർത്തിക്കൊണ്ടിരുന്നെങ്കിലും മറുഭാഗത്ത് വിക്കറ്റ് നഷ്ടപ്പെട്ടത് കൂറ്റൻ സ്‌കോറിലേക്ക് ഉയരുന്നതിൽ കിവീസിന് തിരിച്ചടിയായി.

70 റൺസെടുത്ത ഓപ്പണർ മാർട്ടിൻ ഗപ്റ്റിലാണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാറും അശ്വിനും രണ്ടു വിക്കറ്റുകൾ നേടിയപ്പോൾ ദീപക്ക് ചഹാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം നേടി.




New Zealand's better score in the first T20I against India. New Zealand lost six wickets in the allotted 20 overs and scored 164 runs. In the last overs, India were helped by the brilliant performance of the Indian bowlers.

TAGS :

Next Story