Quantcast

എക്കാലത്തെയും മികച്ച ഐ.പി.എൽ ഇലവനുമായി ചാറ്റ് ജി.പി.ടി: ധോണി നായകൻ

നായകനായിരിക്കെ ഐ.പി.എല്ലിൽ കൂടുതൽ റൺസ് നേടിയ താരമിതാണ്...

MediaOne Logo

Sports Desk

  • Updated:

    2023-04-07 16:21:14.0

Published:

7 April 2023 4:19 PM GMT

Chat GPT Says Best IPL XI Ever: Dhoni Captain
X

Rohit, Dhoni, Kohli

എന്തും ചാറ്റ് ജി.പി.ടിയോട് ചോദിക്കുന്നതാണ് കുറച്ചുകാലമായുള്ള ട്രെൻഡ്. ഐ.പി.എൽ 2023 സീസൺ നടന്നുകൊണ്ടിരിക്കേ എക്കാലത്തെയും മികച്ച ഐ.പി.എൽ ഇലവനെ ചാറ്റ് ജി.പി.ടി തിരഞ്ഞെടുത്തത് സ്‌പോർട്‌സ് കീഡയാണ് പങ്കുവെച്ചത്.

ചാറ്റ് ജി.പി.ടി തിരഞ്ഞെടുത്ത മികച്ച ഐ.പി.എൽ ഇലവൻ:

എം.എസ്. ധോണി (വിക്കറ്റ്കീപ്പർ-നായകൻ), രോഹിത് ശർമ, ഡേവിഡ് വാർണർ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, എ.ബി. ഡിവില്ലിലേഴ്‌സ്, ഹർദിക് പാണ്ഡ്യ, സുനിൽ നരെയ്ൻ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ.

അതിനിടെ, മറ്റൊരു വിവരം വിസ്ഡൻ ഇന്ത്യ പങ്കുവെച്ചു. നായകനായിരിക്കെ ഐ.പി.എല്ലിൽ കൂടുതൽ റൺസ് നേടിയ താരത്തിന്റെ പട്ടികയാണ് പങ്കുവെച്ചത്. പട്ടികയിൽ ആർ.സി.ബിയുടെ മുൻ നായകൻ വിരാട് കോഹ്‌ലിയാണ് ഒന്നാമൻ. 4881 റൺസാണ് കിംഗ് കോഹ്‌ലിയുടെ നേട്ടം. 4582 റൺസുമായി സി.എസ്.കെ നായകൻ എം.എസ്. ധോണിയാണ് രണ്ടാമത്. രോഹിത് ശർമ മൂന്നാമതാണുള്ളത്. 3675 റൺസാണ് ഹിറ്റ്മാന്റെ അക്കൗണ്ടിലുള്ളത്.

Chat GPT Says Best IPL XI Ever: Dhoni Captain

TAGS :

Next Story