'ചെന്നൈ വരാർ'; ലഖ്‌നൗനെതിരെ അഞ്ച് വിക്കറ്റ് ജയം; പ്ലെഓഫ് സാധ്യത നിലനിർത്തി

ചെന്നൈ: ലുക്‌നൗവിനെ തകർത്ത് പ്ലേഓഫ് സാധ്യത നിലനിർത്തി ചെന്നൈ. ലഖ്‌നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കേ ചെന്നൈ സൂപ്പർ കിങ്‌സ് മറികടന്നു. അതിവേഗ അർധ സെഞ്ച്വറി കുറിച്ച ഉർവിൽ പട്ടേലാണ് ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. 13 പന്തിൽ 50 റൺസ് നേടിയ ഉർവിൽ ഐപിഎലിൽ വേഗമേറിയ അർധ സെഞ്ച്വറിയുടെ റെക്കോർഡിനൊപ്പമെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് സ്കോർ ചെയ്തത്. ആസ്ട്രേലിയൻ താരം ജോഷ് ഇംഗ്ലിസിന്റെയും ഷഹ്ബാസ് അഹ്മദിന്റെയും തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ലഖ്‌നൗനെ മികച്ച സ്കോറിലെത്തിച്ചത്. 33 പന്തിൽ 10 ഫോറം ആറ് സിക്സുമടക്കം 85 റൺസാണ് ഓപണർ ഇംഗ്ലിസ് നേടിയത്. പുറകെ വന്നവരെല്ലാം നിരാശപെടുത്തിയപ്പോൾ ബൗളർ ഷഹ്ബാസ് 43 റൺസുമായി സ്കോർ 200 കടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് നാല് പന്ത് ബാക്കി നിൽക്കേ 204 റൺസെന്ന കൂറ്റൻ ലക്ഷ്യം മറികടന്നു. 23 പന്തിൽ 65 റൺസ് നേടിയ ഉർവിൽ പട്ടേലാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. 28 പന്തിൽ 42 റൺസ് നേടിയ റുതുരാജ് ഗയിക്വാദിന്റെ സംഭാവനയും നിർണായകമായിരുന്നു.സഞ്ജു സാംസൺ, കാർത്തിക് ശർമ്മ, ബ്രെവിസ് എന്നിവരുടെ വിക്കറ്റുകളും ചെന്നൈക്ക് നഷ്ടമായി. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഏഴ് പന്തിൽ 15 റൺസുമായി ശിവം ദുബേയാണ് മത്സരം ഫിനിഷ് ചെയ്തത്.
Adjust Story Font
16

