Quantcast

വീണ്ടും ‘ബുക്കെടുത്ത്’ ദിഗ്വേഷ്, ക്ഷുഭിതനായി അഭിഷേക് ശർമ; ലഖ്നൗവിൽ നാടകീയ രംഗങ്ങൾ

MediaOne Logo

Sports Desk

  • Updated:

    2025-05-20 05:17:23.0

Published:

19 May 2025 11:51 PM IST

വീണ്ടും ‘ബുക്കെടുത്ത്’ ദിഗ്വേഷ്, ക്ഷുഭിതനായി അഭിഷേക് ശർമ; ലഖ്നൗവിൽ നാടകീയ രംഗങ്ങൾ
X

ലഖ്നൗ: ‘നോട്ട്ബുക്ക്’ സെലി​ബ്രേഷനിലൂടെ ഐപിഎൽ സീസണിലുടനീളം വിവാദ നായകനാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്പിന്നർ ദിഗ്‍വേഷ് രാതി. വിക്കറ്റ് എടുത്തതിന് ശേഷം ഗ്രൗണ്ടിൽ എഴുതുന്നതായി കാണിക്കുന്ന ദിഗ്വേഷിന്റെ സെലിബ്രേഷൻ വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.

പലകുറി ദിഗ്വേശിന് പിഴയും ലഭിച്ചു. എന്നാൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിയെുള്ള മത്സരത്തിനിടെ ദിഗ്വേശിന്റെ സെലബ്രേഷൻ അഭിഷേക് ശർമക്ക് അത്രപിടിച്ചില്ല. 20 പന്തിൽ നിന്നും 59 റൺസുമായി തകർത്തടിച്ചിരുന്ന അഭിഷേകിനെ ഷർദുൽ ഠാക്കൂറിന്റെ കൈകളിലെത്തിച്ചാണ് ദിഗ്വേവ് സെലബ്രേഷൻ നടത്തിയത്.

പ്രകോപിതനായി അഭിഷേക് ദിഗ്വേശിനെതിരെ പാഞ്ഞടുത്തെങ്കിലും അമ്പയർമാർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. മത്സരത്തിന് ഇരുവർക്കും പിഴ വിധിക്കാൻ സാധ്യതയുണ്ട്.

മത്സരത്തിൽ ഹൈദരാബാദ് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത ലഖ്നൗ ഉയർത്തിയ 205 റൺസ് സൺറൈസേഴ്സ് ഹൈദരാബാദ് 19ാം ഓവറിലാണ് മറികടന്നത്. ഇതോടെ 12 മത്സരങ്ങളിൽ നിന്നും പത്ത് പോയന്റുള്ള ലഖ്നൗ ​േപ്ല ഓഫ് കടക്കില്ലെന്ന് ഉറപ്പായി.

TAGS :

Next Story