Quantcast

ഇഷാൻ കിഷനേക്കാളും സഞ്ജു കീപ്പറാകുന്നതു കാണാനാണ് ഇഷ്ടം; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

MediaOne Logo

Web Desk

  • Published:

    15 Aug 2022 7:39 PM IST

ഇഷാൻ കിഷനേക്കാളും സഞ്ജു കീപ്പറാകുന്നതു കാണാനാണ് ഇഷ്ടം; പിന്തുണയുമായി മുൻ ഇന്ത്യൻ താരം
X

ഡൽഹി: ഏകദിന പരമ്പരയ്ക്കായി സിംബാബ്‌വെയിൽ പരിശീലനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മലയാളി താരം സഞ്ജു സാംസണും സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലുണ്ട്. ഋഷഭ് പന്ത് ടീമിലില്ലാത്തതിനാൽ സഞ്ജു സാംസണും ഇഷാൻ കിഷനുമാണു വിക്കറ്റ് കീപ്പർമാർ. വിൻഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണായിരിക്കും സിംബാബ്‌വെയിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് കീപ്പറെന്നാണ് സൂചന.

അതേസമയം, സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ബോളറായ മനീന്ദർ സിങ്. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി കളിക്കുന്നതു കാണാനാണു തനിക്കു താൽപര്യമെന്ന് മനീന്ദർ പറഞ്ഞു. ഇഷാനും മുകളിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനു സ്ഥാനമുണ്ടെന്നും മനീന്ദർ സിങ് പറഞ്ഞു.

''സഞ്ജുവിനും ഇഷാനും ഇടയിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടു പേരും മികച്ച താരങ്ങളാണ്. പരിശീലകനും ക്യാപ്റ്റൻ രാഹുലിനും ഇത് അത്ര എളുപ്പമുള്ള കാര്യമാകില്ല. എങ്കിലും സഞ്ജു സാംസണാണു വിക്കറ്റ് കീപ്പറായി ഞാൻ പരിഗണിക്കുന്ന താരം മനീന്ദർ സിങ് വ്യക്തമാക്കി. ഓഗസ്റ്റ് 18ന് ഹരാരെയിലാണ് സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനം. 20, 22 തീയതികളിലാണു മറ്റു മത്സരങ്ങൾ.

TAGS :

Next Story