ഹാർദിക് പാണ്ഡ‍്യ ടീമിലേക്ക് തിരിച്ചെത്തി;ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു.
മലയാളി താരം സഞ്ജു സാംസൺ ടീമിൽ

മുംബൈ: ഡിസംബർ ഒൻപതിന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഹാർദിക് പാണ്ഡ്യയും ശുഭ്മൻ ഗില്ലും ടീമിലേക്ക് തിരിച്ചെത്തി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിന്റെ ഉപനായകൻ ശുഭ്മൻ ഗില്ലാണ്.
ദക്ഷിണാഫ്രിക്കക്കെതിരായുള്ള ടെസ്റ്റ് ആദ്യ ടെസ്റ്റ് മത്സരത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്നു ശുഭ്മൻ ഗിൽ. ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലും താരത്തിന് കളിക്കാനായില്ല. ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ താരത്തിന് കളത്തിലിറങ്ങാൻ സാധിക്കൂ. ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ മസിൽ ഇഞ്ചുറി മൂലം താരം പുറത്തു പോയിരുന്നു. ശേഷം താരം ഏഷ്യാ കപ്പ് ഫൈനലിലും ആസ്ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളിലും കളത്തിലിറങ്ങിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ മുഷ്താഖ് അലി ട്രോഫിയിൽ ബറോഡക്കു വേണ്ടി കളത്തിലിറങ്ങിയിരുന്നു. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്റ്റനാണ് സഞ്ജു.
ഡിസംബർ ഒൻപതിന് ഒഡിഷയിലെ ബരാബതി സ്റ്റേഡിയത്തിൽ വെച്ചാണ് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരം
Adjust Story Font
16

