Quantcast

ത്രിപാടി 'പൂരം' ; ഹൈദരാബാദിന് കൂറ്റന്‍ സ്‌കോർ

രാഹുൽ ത്രിപാടി വെറും 43 പന്തിൽ നിന്ന് മൂന്ന് സിക്‌സുകളുടേയും ഒമ്പത് ഫോറുകളുടേയും അകമ്പടിയിൽ 76 റൺസൈടുത്തു

MediaOne Logo

Web Desk

  • Updated:

    2022-05-17 15:56:23.0

Published:

17 May 2022 3:52 PM GMT

ത്രിപാടി പൂരം ;  ഹൈദരാബാദിന് കൂറ്റന്‍ സ്‌കോർ
X

മുംബൈ: അർധ സെഞ്ച്വറിയുമായി തകർത്തടിച്ച രാഹുൽ ത്രിപാടിയുടെ മനോഹര ഇന്നിംഗ്‌സിന്‍റെ മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് 193 റൺസ് എടുത്തു. രാഹുൽ ത്രിപാടി വെറും 43 പന്തിൽ നിന്ന് മൂന്ന് സിക്‌സുകളുടേയും ഒമ്പത് ഫോറുകളുടേയും അകമ്പടിയിൽ 76 റൺസൈടുത്തു. ത്രിപാടിക്ക് പുറമെ 42 റൺസെടുത്ത പ്രിയം ഗാർഗും അവസാന ഓവറുകളിൽ തകർത്തടിച്ച നിക്കോളാസ് പൂരാനും ചേർന്നാണ് ഹൈദരാബാദിന് മികച്ച സ്‌കോർ സമ്മാനിച്ചത്. മുംബൈക്കായി രമണ്‍ ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ അഭിഷേക് ശർമയെ പുറത്താക്കി ഡാനിയൽ സാംസാണ് മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ പിന്നീട് ക്രീസിലെത്തിയ രാഹുൽ ത്രിപാടിയും പ്രിയം ഗാർഗും ചേർന്ന് ഹൈദരാബാദ് സ്‌കോർ വേഗത്തിൽ ഉയർത്തി. അർധ സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ പ്രിയം ഗാർഗ് വീണതിന് ശേഷം ക്രീസിലെത്തിയ നിക്കോളാസ് പൂരാൻ തുടക്കം മുതൽ ടോപ് ഗിയറിലായിരുന്നു. മൂന്ന് സിക്‌സുകളും രണ്ട് ഫോറുകളുടേയം അകമ്പടിയില്‍ പൂരാൻ 38 റൺസ് എടുത്ത് പുറത്തായി

TAGS :

Next Story