Quantcast

കറക്കി വീഴ്ത്തി ജഡേജയും അശ്വിനും; 52 റൺസെടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റ് നഷ്ടം, ആസ്‌ത്രേലിയ രണ്ടാം ഇന്നിംഗ്‌സിൽ 113ന് ഓൾഔട്ട്

രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയ്ക്ക് കെ.എൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമായി

MediaOne Logo

Sports Desk

  • Updated:

    2023-02-19 08:14:39.0

Published:

19 Feb 2023 5:41 AM GMT

Indian Cricket Team
X

Indian Cricket Team

52 റൺസെടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റ് വീണതോടെ ആസ്‌ത്രേലിയ രണ്ടാം ഇന്നിംഗ്‌സിൽ 113 റൺസിന് ഓൾഔട്ട്. കഴിഞ്ഞ ദിവസം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് നിർത്തുമ്പോൾ ടീം ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെടുത്തിരുന്നു. ഇതിൽ നിന്ന് മൂന്നാം ദിവസം ബാറ്റിംഗിനിറങ്ങിയ ഓസീസ് ആദ്യ സെഷൻ കഴിയും മുമ്പേ 52 റൺസെടുത്ത്‌ പോരാട്ടം നിർത്തുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സോടെ 115 റൺസ് ലീഡാണ് ടീമിനുള്ളത്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് കെ.എൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമായി. മൂന്നു പന്ത് നേരിട്ട താരം ഒരു റൺ മാത്രമാണ് നേടിയത്.
നഥാൻ ലിയോണിന്റെ പന്തിൽ അലക്‌സ് കാരിയ്ക്ക് ക്യാച്ച് നൽകിയാണ്
രാഹുൽ പുറത്തായത്.

ഏഴ്‌ വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനുമാണ് കംഗാരുപ്പടയെ കെട്ടുകെട്ടിച്ചത്. 16 ഓവർ എറിഞ്ഞ അശ്വിൻ 59 റൺസ് വിട്ടുകൊടുത്തു. 12.1 ഓവർ എറിഞ്ഞ ജഡേജ 42 റൺസ് മാത്രമാണ് വിട്ടുനൽകിയത്. രണ്ട് ഓവർ എറിഞ്ഞ മുഹമ്മദ് ഷമിക്കും ഒരു ഓവർ എറിഞ്ഞ അക്‌സർ പട്ടേലിനും വിക്കറ്റൊന്നു ലഭിച്ചില്ല.

263 റൺസിനാണ് ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ 262 റൺസാണ് ഒന്നാം ഇന്നിംഗ്സിൽ നേടിയത്. ഇതോടെ നേരത്തെ ഓസീസിന് ഒരു റൺ ലീഡുണ്ടായിരുന്നു.

സ്പിന്നർമാരുടെ ബലത്തിൽ ആദ്യ ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാല് ടെസ്റ്റ് മത്സരങ്ങളാണ് ആസ്ട്രേലിയക്കെതിരായ പരമ്പരയിലുള്ളത്.

In the Test against India, Australia were bowled out for 113 runs in the second innings

TAGS :

Next Story