Quantcast

ദേവ്ദത്ത് പടിക്കലടക്കം നാല് പേര്‍ക്ക് അരങ്ങേറ്റം; ആദ്യ ബാറ്റിങ് ഇന്ത്യക്ക്

ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് പോസിറ്റീവായതോടെ അദ്ദഹവുമായി പ്രൈമറി കോണ്‍ടാക്ടില്‍ വന്ന നിരവധി താരങ്ങളെ ഒഴിവാക്കിയതോടെയാണ് നാല് പുതുമുഖ താരങ്ങള്‍ ആദ്യമായി ഇന്ത്യന്‍ ജേഴ്സി അണിയുന്നത്

MediaOne Logo

Web Desk

  • Published:

    28 July 2021 2:19 PM GMT

ദേവ്ദത്ത് പടിക്കലടക്കം നാല് പേര്‍ക്ക് അരങ്ങേറ്റം;   ആദ്യ ബാറ്റിങ് ഇന്ത്യക്ക്
X

ദേവ്ദത്ത് പടിക്കല്‍, നിതീഷ് റാണ, ഋതുരാജ് ഗയ്ക്വാദ്, ചേതന്‍ സക്കരിയ എന്നീ യുവ താരങ്ങള്‍ക്ക് ശ്രീലങ്കക്കെതിരായ രണ്ടാം ടി20യിലൂടെ അരങ്ങേറ്റം. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് പോസിറ്റീവായതോടെ അദ്ദഹവുമായി പ്രൈമറി കോണ്‍ടാക്ടില്‍ വന്ന നിരവധി താരങ്ങളെ ഒഴിവാക്കിയതോടെയാണ് നാല് പുതുമുഖ താരങ്ങള്‍ ആദ്യമായി ഇന്ത്യന്‍ ജേഴ്സി അണിയുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഈ മത്സരത്തില്‍ കളിക്കുന്നില്ല.

TAGS :

Next Story