സെഞ്ച്വറിയുമായി ഗെയ്ക്‌വാഡ് ; ശ്രീലങ്ക എക്കെതിരെ ഇന്ത്യക്ക് മികച്ച ടോട്ടൽ

ദംബുള്ള : ഉപനായകൻ റിതുരാജ് ഗെയ്ക്‌വാഡിന്റെ സെഞ്ച്വറി കരുത്തിൽ മികച്ച ടോട്ടൽ കുറിച്ച് ഇന്ത്യ എ. 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് ഇന്ത്യ നേടിയത്. 114 പന്തിൽ 6 ഫോറും 3 സിക്സുമുൾപ്പടെ 101 റൺസാണ് ഗെയ്ക്‌വാഡ് നേടിയത്. നായകൻ തിലക് വർമ അർധ സെഞ്ച്വറിയുമായി തിളങ്ങി 60 (97).
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർ വൈഭവ് സൂര്യവൻഷിയെ 14 (12) നാലാം ഓവറിൽ നഷ്ടമായി. പിന്നാലെ 11 പന്തിൽ 2 റൺസ് മാത്രം നേടിയ പ്രഭ്സിമ്രൻ സിങ്ങും മടങ്ങി. പിന്നാലെയിറങ്ങിയ പ്രിയാൻഷ് ആര്യ - ഗെയ്ക്‌വാഡ് സഖ്യമാണ് ഇന്ത്യൻ സ്‌കോർ മുന്നോട്ട് ചലിപ്പിച്ചത്. 32 പന്തിൽ 32 റൺസ് നേടി പ്രിയൻഷ് മടങ്ങിയതോടെ നായകൻ തിലക് വർമ ക്രീസിലെത്തി. ഗെയ്ക്‌വാഡിനൊപ്പം ചേർന്ന് തിലക് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. അവസാന ഓവറുകളിൽ സുര്യൻഷ് ഷെഡ്ഗേ, ആയുഷ് ബാധോണി എന്നിവർ തകർത്തടിച്ചതോടെ ഇന്ത്യൻ സ്‌കോർ 277ൽ എത്തി.
ശ്രീലങ്കക്കായി മുഹമ്മദ് ഷിറാസ് രണ്ടും ചമീക കരുൺ രത്‌നെ, വാനുജ സഹൻ, ഗരുക സങ്കേത് എന്നിവർ ഓരോ വിക്കറ്റും നേടി.
Adjust Story Font
16

