Quantcast

ഒരേ സമയം രണ്ട് ടീമുകൾ; ഒരു ടീമിനെ ശ്രേയസ് അയ്യർ നയിക്കും; ബിസിഐയുടെ പുതിയ ഫോർമുല ഇങ്ങന

MediaOne Logo

Sports Desk

  • Updated:

    2026-04-20 16:21:19.0

Published:

20 April 2026 9:50 PM IST

ഒരേ സമയം രണ്ട് ടീമുകൾ; ഒരു ടീമിനെ ശ്രേയസ് അയ്യർ നയിക്കും; ബിസിഐയുടെ പുതിയ ഫോർമുല ഇങ്ങന
X

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ മിന്നും പ്രകടത്തിനു പിന്നാലെ ഇന്ത്യൻ ടീമിലേക്കെത്താൻ കാത്തിരിക്കുന്ന യുവ താരങ്ങൾ ഏറെയാണ്. 15 വയസ്സുകാരൻ വെടിക്കെട്ട് ബാറ്റർ വൈഭവ് സൂര്യവൻഷി മുതൽ കഴിഞ്ഞ വർഷം ഐപിഎൽ ഫൈനലിലെ ക്യാപ്റ്റന്മാരായ ശ്രേയസ് അയ്യരും, രജത് പട്ടിദാറും അങ്ങനെ നിരവധി മികച്ച താരങ്ങളാണ് ഐപിഎല്ലിൽ തകർത്താടുന്നത്. പ്രതിഭാധാരാളിത്തം മൂലം വെട്ടിലായ ഇന്ത്യൻ സെലക്ടർമാർ ഇക്കുറി പുതിയ ഫോർമുല പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. ടി20യിൽ രണ്ട് വ്യത്യസ്ത ടീമുകൾ തിരഞ്ഞെടുക്കാനാണ് പുതിയ തീരുമാനം.

ബാറ്റിങ്ങിൽ വൈഭവ് സുര്യൻഷി, യശസ്‌വി ജയ്‌സ്വാൾ, പിയാൻഷ് ആര്യ, പ്രഭ്സിമ്രൻ സിങ് , രഘുവൻഷി തുടങ്ങിയ താരങ്ങൾ ടീമിലെത്തിയേക്കാം. ബംഗളുരു ക്യാപ്റ്റൻ രജത് പട്ടിദാർ, രാജസ്ഥാൻ കീപ്പർ ദ്രുവ് ജ്യുറേൽ തുടങ്ങിയവരും ഈ ടീമിലെത്തിയേക്കാം. ബൗളിങ്ങിലാകട്ടെ നിലവിലെ സീസണിൽ തിളങ്ങിയ സ്പിന്നർ രവി ബിഷ്‌ണോയി, ഖലീൽ അഹ്മദ്, അശോക് വർമ, കാർത്തിക് ത്യാഗി തുടങ്ങിയ താരങ്ങളും സെലെക്ടർമാരുടെ റഡാറിലുണ്ട്. ഈ രണ്ടാം ടീമിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യർ വന്നേക്കാമെന്നും റിപ്പോർട്ട് ചെയ്യുന്നു. ഒരേ സമയം നിരവധി മത്സരങ്ങൾ വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

TAGS :

Next Story