Quantcast

'സെഞ്ചുറിയടിച്ച ശേഷമാണ് ഞാൻ ഔട്ടായത്, നീ എത്ര റൺസെടുത്തു'; ഗിൽ-ബെയിസ്റ്റോ വാക്‌പോരിൽ സംഭവിച്ചത്

നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയിസ്‌റ്റോ 39 റൺസെടുത്താണ് പുറത്തായത്.

MediaOne Logo

Sports Desk

  • Updated:

    2024-03-09 11:16:58.0

Published:

9 March 2024 11:15 AM GMT

സെഞ്ചുറിയടിച്ച ശേഷമാണ് ഞാൻ ഔട്ടായത്, നീ എത്ര റൺസെടുത്തു; ഗിൽ-ബെയിസ്റ്റോ വാക്‌പോരിൽ സംഭവിച്ചത്
X

ധരംശാല: ഇന്ത്യൻ സ്പിൻ കെണിയിൽ ഒരിക്കൽകൂടി ഇംഗ്ലണ്ട് തകർന്നടിയുന്ന കാഴ്ചക്കാണ് ധരംശാലയും സാക്ഷ്യം വഹിച്ചത്. ഒരുഘട്ടത്തിൽ പോലും ആതിഥേയർക്ക് മേൽ ആധിപത്യം പുലർത്താനാവാതെ സമ്പൂർണ തോൽവി. ഇതോടെ പരമ്പര 4-1 ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ബാസ്‌ബോൾ നടപ്പാക്കിയ ശേഷം ഇംഗ്ലണ്ട് തോൽക്കുന്ന ആദ്യ പരമ്പരയെന്ന നഷ്ട കണക്കും ഇംഗ്ലണ്ടിന് സ്വന്തമായി.

അതിനിടെ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിനിടെ ശുഭ്മാൻ ഗിൽ-ജോണി ബെയിസ്‌റ്റോ വാക് പോരിനും നാലാം ദിനം സാക്ഷ്യം വഹിച്ചു. ക്രീസിൽ നിൽക്കെ ബെയിസ്‌റ്റോയാണ് പോരിന് തുടക്കമിട്ടത്. 'നീ എന്താണ് ജിമ്മിയോട് പറഞ്ഞത്. വിരമിക്കാൻ പറഞ്ഞോ? അതിന് ശേഷം ഔട്ടായത് ഓർമയുണ്ടല്ലോ'- പ്രകോപനം തീർത്ത് ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ. ഉടനെ തന്നെ യുവതാരത്തിന്റെ മറുപടിയുമെത്തി. സെഞ്ചുറി അടിച്ചതിന് ശേഷമാണ് ആൻഡേഴ്‌സണ് വിക്കറ്റെടുക്കാനായത്. നിനക്ക് എത്ര റൺസാണ് പറയാനുള്ളതെന്നായിരുന്നു ഗിലിന്റെ തിരിച്ചുള്ള പരിഹാസം. വീണ്ടും ആൻഡേഴ്‌സൻ വിക്കറ്റെടുത്തത് ആവർത്തിച്ച് ബെയിസ്റ്റോ രംഗത്തെത്തി. എല്ലാ ഇന്ത്യൻ ബൗളർമാർക്കും നിന്റെ വിക്കറ്റ് കിട്ടിയിട്ടുണ്ട്. കുൽദീപ് യാദവ് പോലും നിന്നേക്കാൾ നന്നായി ബാറ്റ് ചെയ്യുന്നു- ഗിൽ തിരിച്ചടിച്ചു.

സില്ലി പോയന്റിൽ ഫീൽഡ് ചെയ്യുന്ന സർഫറാസ് ഖാനും മറുപടിയുമായെത്തി. ഇന്ന് കുറച്ച് റൺസ് നേടി, അതിനുള്ള ചാട്ടമാണെന്നായിരുന്നു സർഫറാസിന്റെ പരിഹാസം. സ്റ്റമ്പ് മൈക്കിൽ ഈ സംഭാഷണം കൃത്യമായി കേൾക്കാമായിരുന്നു. വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറയാലി. നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയിസ്‌റ്റോ 39 റൺസെടുത്താണ് പുറത്തായത്. അതേസമയം, ഇന്നലെ ബാറ്റിങിനിടെ ശുഭ്മാൻ ഗിൽ ഇംഗ്ലണ്ട് ബൗളർ ജെയിംസ് ആൻഡേഴ്‌സണെ സ്ലെഡ്ജ് ചെയ്തിരുന്നു. ഇത്രയും ടെസ്റ്റ് കളിച്ചില്ലേ, വിരമിക്കൂ എന്നായിരുന്നു ഗിൽ പറഞ്ഞത്. ഈൗ വാക്കുകൾ വലിയതോതിൽ ചർച്ചയാകുകയും ചെയ്തു.

വെറ്ററൻതാരത്തിന്റെ പന്തിൽ പടുകൂറ്റൻ സിക്‌സറും നേടിയിരുന്നു. എന്നാൽ 110 ൽ നിൽക്കെ ഗിലിനെ ആൻഡേഴ്‌സൺ തന്നെ പുറത്താക്കുകയും ചെയ്തു. അതേസമയം, കുൽദീപ് യാദവിനെ പുറത്താക്കി കരിയറിലെ 700ാം വിക്കറ്റ് എന്ന ചരിത്രനേട്ടം ആൻഡേഴ്‌സൺ കുറിച്ചിരുന്നു. ഒരു പേസ്ബൗളർ 700 വിക്കറ്റുകൾ സ്വന്തമാക്കുന്നത് ആദ്യമായിട്ടായിരുന്നു.

TAGS :

Next Story