Quantcast

അഹമ്മദാബാദ് ടി20യിൽ ഇന്ത്യക്ക് ബാറ്റിങ്: ചഹലിന് പകരം ഉംറാൻ മാലിക്

ലക്‌നൗ ടി20യിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ 'ഫൈനലിൽ' ഇറങ്ങുന്നത്. സ്പിന്നർ യൂസ്‌വേന്ദ്ര ചാഹലിന് പകരം ഫാസ്റ്റ് ബൗളർ ഉംറാൻ മാലികിന് അവസരം ലഭിച്ചു.

MediaOne Logo

Web Desk

  • Published:

    1 Feb 2023 1:40 PM GMT

അഹമ്മദാബാദ് ടി20യിൽ ഇന്ത്യക്ക് ബാറ്റിങ്: ചഹലിന് പകരം ഉംറാൻ മാലിക്
X

ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ടി20 മത്സരത്തില്‍ നിന്ന്

അഹമ്മദാബാദ്: നിർണായക ടി20യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ലക്‌നൗ ടി20യിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ 'ഫൈനലിൽ' ഇറങ്ങുന്നത്. സ്പിന്നർ യൂസ്‌വേന്ദ്ര ചാഹലിന് പകരം ഫാസ്റ്റ് ബൗളർ ഉംറാൻ മാലികിന് അവസരം ലഭിച്ചു.

പിച്ച് ഫാസ്റ്റ് ബൗളിങിന് അനുകൂലമാകുമെന്ന വിലയിരുത്തലാണ് ഉംറാന് അവസരം നേടിക്കൊടുത്തത്. അതേസമയം ന്യൂസിലാൻഡും ഒരു മാറ്റം വരുത്തി. ഇടംകയ്യൻ ഫാസ്റ്റ് ബൗളർ ബെൻ ലിസ്റ്റർ ടി20യിൽ അരങ്ങറും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓരോ മത്സരവും ജയിച്ച് 1-1 എന്ന സമനിലയിൽ ആയതിനാലാണ് ഇന്നത്തെ മത്സരം ഫൈനൽ എന്ന് വിശേഷിപ്പിക്കുന്നത്. ജയിക്കുന്നവർക്ക് കപ്പുമായി മടങ്ങാം.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. അതേസമയം കെയിൻ വില്യംസണെപ്പോലെ സ്ഥിരം മുഖങ്ങളില്ലാതെയാണ് ന്യൂസിലാൻഡ് എത്തിയത്. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നൊരു പരമ്പര നേട്ടം നായകൻ സാന്റ്‌നർ ലക്ഷ്യമിടുന്നുണ്ട്. ആദ്യ ടി20 ജയിച്ച് കിവികൾ വമ്പ് കാട്ടിയെങ്കിലും രണ്ടാം ടി20യിൽ ജയിച്ച് ഇന്ത്യ ഒപ്പമെത്തി.

TAGS :

Next Story