കനത്ത മഴ; ഇന്ത്യ- ന്യൂസിലാൻഡ് ആദ്യ ടി20 ഉപേക്ഷിച്ചു

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയാണ് ന്യൂസിലാൻഡിൽ കളിക്കാനിറങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-18 08:07:20.0

Published:

18 Nov 2022 8:07 AM GMT

കനത്ത മഴ; ഇന്ത്യ- ന്യൂസിലാൻഡ് ആദ്യ ടി20 ഉപേക്ഷിച്ചു
X

വെല്ലിങ്ടൺ: കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലാൻഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. ടോസ് പോലും ചെയ്യാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്.

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയാണ് ന്യൂസിലാൻഡിൽ കളിക്കാനിറങ്ങുന്നത്. കോച്ച് രാഹുൽ ദ്രാവിഡിനും വിശ്രമം നൽകിയിട്ടുണ്ട്. വിവിഎസ് ലക്ഷ്മണാണ് ടീമിന്റെ പരിശീലകൻ. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ഹർഷൽ പട്ടേൽ, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക് തുടങ്ങിയ യുവതാരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള സുവർണാവസരം കൂടിയാണ് പരമ്പര.

സൂര്യകുമാർ യാദവ്, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ് തുടങ്ങിയവരും ഇന്ത്യൻ ടീമിലുണ്ട്. കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിൽ ഒന്നാംനിര ടീമിനെത്തന്നെയാണ് ന്യൂസിലൻഡ് അണിനിരത്തുന്നത്. പേസ് ബൗളർ ട്രെന്റ് ബോൾട്ട് പരമ്പരയിൽ കളിക്കുന്നില്ല. രണ്ടാം ടി20 മത്സരം നവംബർ 20 ന് നടക്കും.

TAGS :

Next Story