Quantcast

ലങ്കയ്ക്ക് മുകളിൽ ജഡേജയുടെ 'ആറാട്ട്; ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി

MediaOne Logo

Web Desk

  • Updated:

    2022-03-06 11:27:16.0

Published:

6 March 2022 11:11 AM GMT

ലങ്കയ്ക്ക് മുകളിൽ ജഡേജയുടെ ആറാട്ട്; ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം
X

ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 222 റൺസിനും തകർത്ത് ഇന്ത്യ. മത്സരത്തിൽ സെഞ്ചുറിയും ഒമ്പത് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ ലങ്കയെ തകർത്തത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

രണ്ടാം ഇന്നിങ്സിൽ 400 റൺസ് ഫോളോ ഓണിനിറങ്ങിയ ലങ്കയെ 178 റൺസിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഇന്നിങ്സ് ജയം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിനും നാല് വിക്കറ്റ് നേടി. 81 പന്തിൽ നിന്ന് 51 റൺസെടുത്ത നിരോഷ ഡിക്വെല്ലയാണ് രണ്ടാം ഇന്നിങ്സിൽ ലങ്കയുടെ ടോപ് സ്‌കോറർ.

നേരത്തെ, എട്ടു വിക്കറ്റ് നഷ്ടത്തിൽ 574 റൺസിന് ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത ഇന്ത്യയ്ക്കെതിരേ ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 174 റൺസിൽ അവസാനിച്ചിരുന്നു. ഇതോടെ 400 റൺസിന്റെ കൂറ്റൻ ലീഡ് നേടിയ ഇന്ത്യ ലങ്കയെ ഫോളോ ഓൺ ചെയ്യിക്കുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സിലെ തകർപ്പൻ സെഞ്ചുറിക്ക് പിന്നാലെ അഞ്ച് വിക്കറ്റും വീഴ്ത്തിയ ജഡേജയാണ് ഒന്നാം ഇന്നിങ്‌സിൽ ലങ്കയെ തകർത്തത്. 228 പന്തിൽ 17 ഫോറും മൂന്നു സിക്സും സഹിതമാണ് ജഡേജ 175 റൺസെടുത്തത്. ഇതോടെ ഏഴാമനായിറങ്ങി ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുത്ത താരമായി ജഡേജ മാറി. ഇതിഹാസതാരം കപിൽദേവിന്റെ റെക്കോഡാണ് മറികടന്നത്. 13 ഓവറിൽ 41 റൺസ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് പിഴുതത്.

TAGS :

Next Story