ഇംഗ്ലണ്ട്-ആസ്ട്രേലിയ മത്സരത്തിന് മുമ്പ് ഓണായത് ഇന്ത്യയുടെ ദേശീയ ഗാനം; പാകിസ്താന് നാണക്കേട്

ലാഹോർ: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ട്-ആസ്ട്രേലിയ മത്സരത്തിന് മുന്നോടിയായി നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി ഗദ്ദാഫി സ്റ്റേഡിയം. ആസ്ട്രേലിയൻ ദേശീയ ഗാനത്തിന് പകരം മുഴങ്ങിക്കേട്ടത് ഇന്ത്യൻ ദേശീയ ഗാനം!. ഇതോടെ ഗ്യാലറിയിൽ നിന്നും വലിയ ശബ്ദമുയർന്നു. അബദ്ധം മനസ്സിലാക്കിയ സംഘാടകർ ഉടൻ ഇടപെട്ട് ആസ്ട്രേലിയൻ ദേശീയ ഗാനം േപ്ല ചെയ്തു.
എന്നാൽ ഇതെങ്ങനെ സംഭവിച്ചു എന്നതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. കാരണം ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലാണെന്ന് നേരത്തേ അറിയിച്ചിരുന്നു. അബദ്ധത്തിന് പിന്നാലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി ഓടുന്നുണ്ട്.
ഇംഗ്ലണ്ട്-ആസ്ട്രേലിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിലവിൽ 16 ഓവറിൽ 112 രണ്ട് എന്ന നിലയിലാണ്. ജോ റൂട്ടും ബെൻ ഡക്കറ്റുമാണ് ക്രീസിൽ.
Next Story
Adjust Story Font
16

