Quantcast

ടി20 ലോകകപ്പ്: ഇന്ത്യൻ സംഘം ആസ്‌ത്രേലിയയിലേക്ക് വിമാനം കയറി, ചിത്രങ്ങൾ...

ഡത്ത് ഓവർ ബൗളിംഗ് ടീമിന് തലവേദനയായി മാറിയിരിക്കുകയാണ്. പരിക്ക് മൂലം ജസ്പ്രീത് ബുംറ പിന്മാറിയതും വലിയ തിരിച്ചടിയാണ്

MediaOne Logo

Sports Desk

  • Updated:

    2022-10-06 13:13:36.0

Published:

6 Oct 2022 1:05 PM GMT

ടി20 ലോകകപ്പ്: ഇന്ത്യൻ സംഘം ആസ്‌ത്രേലിയയിലേക്ക് വിമാനം കയറി, ചിത്രങ്ങൾ...
X

ന്യൂഡൽഹി: ടി20 പുരുഷ ലോകകപ്പിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘം ആസ്‌ത്രേലിയയിലേക്ക് വിമാനം കയറി. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാവിലെയാണ് ലോകപോരാട്ടത്തിൽ പങ്കെടുക്കാനായി വിമാനം കയറിയത്. കഴിഞ്ഞ വർഷം സെമി ഫൈനലിൽ വീണുപോയ 2007ലെ ചാമ്പ്യന്മാർ ഇക്കുറി കിരീടം കൊണ്ടുവരണമെന്ന് ഉറപ്പിച്ചാണിറങ്ങുന്നത്.

ലോകകപ്പിന് മുമ്പായി നടന്ന പരമ്പരകളിൽ ആസ്‌ത്രേലിയയെയും ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. ടീം ഇന്ത്യയുടെ ഗ്രൂപ്പ് ഫോട്ടോ ബിസിസിഐ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. വിരാട് കോഹ്‌ലി, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരും ചിത്രങ്ങൾ പങ്കുവെച്ചു.

സ്വന്തം മണ്ണിലാണ് ആസ്‌ത്രേലിയയെയും ദക്ഷിണാഫ്രിക്കയെയും ഇന്ത്യ തോൽപ്പിച്ചത്. അതിനാൽ തന്നെ ആസ്‌ത്രേലിയയിലെ പ്രകടനം എങ്ങനെയായിരിക്കുമെന്നതിൽ ആശങ്കയുണ്ട്. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്നീ തലങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയാലേ ലോകകിരീടം കയ്യിലാക്കാനാകൂ. ഡത്ത് ഓവർ ബൗളിംഗ് ടീമിന് തലവേദനയായി മാറിയിരിക്കുകയാണ്. പരിക്ക് മൂലം ജസ്പ്രീത് ബുംറ പിന്മാറിയതും വലിയ തിരിച്ചടിയാണ്.

ഹർദിക് പാണ്ഡ്യയാണ് ടീമിന് വിശ്വസിക്കാവുന്ന ഏക ഓൾറൗണ്ടർ. ഇദ്ദേഹത്തിന് ടൂർണമെൻറിനിടയിൽ പരിക്കേറ്റാൽ പകരക്കാരനില്ല. സൂര്യകുമാർ യാദവടക്കമുള്ള ബാറ്റർമാർ മികച്ച ഫോമിലാണുള്ളത്. ഒക്ടോബര്‍ 22നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഒക്‌ടോബർ 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Indian team has boarded a flight to Australia to participate in the T20 Men's World Cup.

TAGS :

Next Story