Quantcast

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനും മാർക് വുഡും പരിക്കിന്റെ പിടിയിൽ

മലാന്‍റെ പരിക്കിന്‍റെ പശ്ചാത്തലത്തില്‍ നെറ്റ്‌സില്‍ ഫില്‍പ് സാള്‍ട്ട് അധികനേരം പരിശീലനം നടത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-11-09 08:15:15.0

Published:

9 Nov 2022 1:41 PM IST

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനും മാർക് വുഡും പരിക്കിന്റെ പിടിയിൽ
X

അഡ്‌ലയ്ഡ്: ടി20 ലോകകപ്പിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി. ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ മാര്‍ക് വുഡിനും ബാറ്റര്‍ ഡേവിഡ് മലാനും പരിക്കേറ്റതാണ് ടീമിന് തിരിച്ചടിയായത്. ഇരുവരും ഇന്ത്യക്കെതിരെ ഇറങ്ങുമോ എന്ന കാര്യത്തില്‍ സംശയമാണ്. മത്സര ദിവസമായ വ്യാഴാഴ്ചയെ ഇരുവരുടെയും കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ.

അതേസമയം സെമിക്ക് മുന്നോടിയായുള്ള ഇംഗ്ലണ്ട് ടീമിന്റെ അവസാനഘട്ട പരിശീലനം പൂര്‍ത്തിയായി. പരിശീലനത്തില്‍ എല്ലാ താരങ്ങളും പങ്കെടുത്തിരുന്നു. ഇതില്‍ പരിക്കിന്റെ പിടിയിലുള്ള മലാന്റെയും വുഡിന്റെയും ഫിറ്റ്നസ് പരിശോധിച്ചിരുന്നു. ഇരുവര്‍ക്കും കളിക്കാനാകുമോ എന്ന കാര്യം മത്സര ദിനം മാത്രമേ തീരുമാനിക്കൂവെന്ന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ വ്യക്തമാക്കി. മലാന്‍റെ പരിക്കിന്‍റെ പശ്ചാത്തലത്തില്‍ നെറ്റ്‌സില്‍ ഫില്‍പ് സാള്‍ട്ട് അധികനേരം പരിശീലനം നടത്തിയിരുന്നു.

അതേസമയം നിലവിലെ കാലാവസ്ഥ പ്രകാരം മത്സരം നടക്കുന്ന അഡ് ലയ്ഡില്‍ മഴ പെയ്യാനുള്ള സാധ്യത കുറവാണ്. ഇനി മഴ പെയ്താല്‍ തന്നെ കളി റിസര്‍വ് ദിനത്തിലേക്ക് മാറ്റും. അതേസമയം ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ സൂര്യകുമാർ യാദവ് തങ്ങൾക്കെതിരെ പരാജയപ്പെടുമെന്ന് ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് മൈക്കൽ ഹസിയുടെ പ്രസ്താവന ശ്രദ്ധേയമായി. എന്നിരുന്നാലും, സൂര്യകുമാർ ബാറ്റ് ചെയ്യുന്നത് തനിക്ക് ഇഷ്ടമാണെന്നും ഇന്ത്യയ്‌ക്കെതിരെ മികച്ചൊരു മത്സരം പ്രതീക്ഷിക്കുന്നതായും ഹസി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story