ഐപിഎൽ 2026: ഉത്‌ഘാടന മത്സരത്തിൽ ആർസിബി എസ്ആർഎച്ചിനെ നേരിടും; ഷെഡ്യൂൾ ഇങ്ങനെ
സഞ്ജുവിന്റെ ആദ്യ മത്സരം രാജസ്ഥാനെതിരെ

മുംബൈ: ഐപിഎൽ 2026 ഉത്‌ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മാർച്ച് 28ന് ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മാർച്ച് 11 ബുധനാഴ്ച വൈകിട്ട് ഏഴിനാണ് എപിഎൽ ഔദ്യോഗികമായി ആദ്യ ഘട്ട ഫിക്‌സചർ പ്രഖ്യാപിച്ചത്. ഏപ്രിൽ 12 വരെയുള്ള ഷെഡ്യുൾ മാത്രമാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്.
നിലവിലെ ഷെഡ്യുൾ പ്രകാരം മാർച്ച് 28ന്റെ ഉത്‌ഘാടന മത്സരത്തിന് ശേഷം മാർച്ച് 29ന് മുംബൈ ഇന്ത്യൻസ് അവരുടെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനേയും, മാർച്ച് 30ന് ചെന്നൈ സൂപ്പർ കിങ്‌സ് അവരുടെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനേയും നേരിടും. മലയാളി താരം സഞ്ജു സാംസൺ തന്റെ പഴയ ടീമായ രാജസ്ഥാൻ റോയസിനെതിരെ ഗുവാഹതിയിലാണ് സിഎസ്കെ ജേഴ്‌സിയിൽ ആദ്യ മത്സരത്തിനിറങ്ങുക.
ഐപിഎൽ ആദ്യ ഘട്ട ഷെഡ്യൂൾ ഇങ്ങനെ:
മാർച്ച് 28 - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs സൺറൈസേഴ്‌സ് ഹൈദരാബാദ്
മാർച്ച് 29 - മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
മാർച്ച് 30 - രാജസ്ഥാൻ റോയൽസ് vs ചെന്നൈ സൂപ്പർ കിങ്‌സ്
മാർച്ച് 31 - പഞ്ചാബ് കിങ്‌സ് vs ഗുജറാത്ത് ടൈറ്റൻസ്
ഏപ്രിൽ 1 - ലഖ്‌നൗ സൂപ്പർ ജയന്റ്സ് vs ഡൽഹി ക്യാപിറ്റൽസ്
ഏപ്രിൽ 2 - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ്
ഏപ്രിൽ 3 - ചെന്നൈ സൂപ്പർ കിങ്‌സ് vs പഞ്ചാബ് കിങ്‌സ്
ഏപ്രിൽ 4 - ഡൽഹി ക്യാപിറ്റൽസ് vs മുംബൈ ഇന്ത്യൻസ്
ഏപ്രിൽ 4 - ഗുജറാത്ത് ടൈറ്റൻസ് vs രാജസ്ഥാൻ റോയൽസ്
ഏപ്രിൽ 5 - സൺറൈസേഴ്‌സ് ഹൈദരാബാദ് vs ലഖ്‌നൗ സൂപ്പർ ജയന്റ്സ്
ഏപ്രിൽ 5 - റോയൽ ചേലഞ്ചേഴ്‌സ് ബംഗളുരു vs ചെന്നൈ സൂപ്പർ കിങ്‌സ്
ഏപ്രിൽ 6 - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വസ് പഞ്ചാബ് കിങ്‌സ്
ഏപ്രിൽ 7 - രാജസ്ഥാൻ റോയൽസ് vs മുംബൈ ഇന്ത്യൻസ്
ഏപ്രിൽ 8 - ഡൽഹി ക്യാപിറ്റൽസ് vs ഗുജറാത്ത് ടൈറ്റൻസ്
ഏപ്രിൽ 9 - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs ലഖ്‌നൗ സൂപ്പർ ജയന്റ്സ്
ഏപ്രിൽ 10 - രാജസ്ഥാൻ റോയൽസ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു
ഏപ്രിൽ 11 - പഞ്ചാബ് കിങ്‌സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ്
ഏപ്രിൽ 11 - ചെന്നൈ സൂപ്പർ കിങ്‌സ് vs ഡൽഹി ക്യാപിറ്റൽസ്
ഏപ്രിൽ 12 - ലഖ്‌നൗ സൂപ്പർ ജയന്റ്സ് vs ഗുജറാത്ത് ടൈറ്റൻസ്
ഏപ്രിൽ 12 - മുംബൈ ഇന്ത്യൻസ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു
Adjust Story Font
16

