ഇറ്റലി : ക്രിക്കറ്റ് ലോകത്തെ നവാഗതർ
യോഗ്യത റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായാണ് ഇറ്റലി 2026 ടി20 ലോകകപ്പിന് യോഗ്യത നേടിയത്

ആംസ്റ്റർഡാം : ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി ഇറ്റലി ക്രിക്കറ്റ് ടീം. യൂറോപ്പ്യൻ യോഗ്യത റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായാണ് ടീമിന്റെ ലോകകപ്പ് പ്രവേശനം. യോഗ്യത മത്സരത്തിൽ ശക്തരായ സ്കോട്ലാൻഡിനെ തകർത്ത ഇറ്റലിക്ക് മികച്ച റൺ നിരക്കാണ് യോഗ്യത ഉറപ്പാക്കിയത്. 1984 മുതൽ ഐസിസി അഫിലിയേറ്റ് മെമ്പറായും 1995 മുതൽ അസോസിയേറ്റ് മെമ്പറായും നിലകൊള്ളുന്ന ഇറ്റലി ഇതാദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിന് യോഗ്യത നേടുന്നത്.
ഇറ്റലിയിൽ ക്രിക്കറ്റ് പണ്ടുമുതൽക്കേ നിലനിൽക്കുന്ന കായിക വിനോദമാണ്. പ്രമുഖ ഫുടബോൾ ക്ലബ്ബുകളായ എസി മിലാനും ജെനോവയുമെല്ലാം ഒരു ക്രിക്കറ്റ് ആൻഡ് ഫുടബോൾ ക്ലബായാണ് തുടങ്ങിയത്. ഇറ്റലിയിലെ ഇംഗ്ളീഷുകാരായിരുന്നു ഇതിന് നേത്രത്വം നൽകിയത്.
ഇറ്റലിയുടെ ചരിത്ര നേട്ടത്തിൽ വലിയ പങ്ക് ഓസ്‌ട്രേലിയക്കുണ്ട്. ടീം നായകൻ ജോ ബേൺസ്, സഹോദരങ്ങളായ ബെൻ മനെൻഡി, ഹാരി മനെൻഡി, സ്റ്റേവാർട്ട് എന്നിവർ ഓസീസുകാരാണ്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന ടെസ്റ്റ് മത്സരത്തിൽ ജോ ബേൺസ് ഓസീസ് നിരയിൽ ഉണ്ടായിരുന്നു. ഇന്ത്യൻ, കരീബിയൻ, ഇംഗ്ലീഷ് വേരുള്ള താരങ്ങളും ടീമിലുണ്ട്.
Adjust Story Font
16

