Quantcast

'കഴിവുള്ളവരെ പിന്തുണക്കും'; മൂന്നാം ടെസ്റ്റിൽ രാഹുലിന്റെ സാധ്യതയെ കുറിച്ച് രോഹിത്

രണ്ടു ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്‌സുകളിൽനിന്ന് 38 റൺസ് മാത്രമാണ് ഓപ്പണിങ് ബാറ്ററായ രാഹുൽ നേടിയത്

MediaOne Logo

Web Desk

  • Updated:

    2023-02-28 14:20:45.0

Published:

28 Feb 2023 2:18 PM GMT

കഴിവുള്ളവരെ പിന്തുണക്കും; മൂന്നാം ടെസ്റ്റിൽ രാഹുലിന്റെ സാധ്യതയെ കുറിച്ച് രോഹിത്
X

ആസ്‌ത്രേലിയെക്കെതിരായ മൂന്നാം ടെസ്റ്റിനായുള്ള ഇന്ത്യൻ ടീമിൽ കെ.എൽ രാഹുൽ ഉണ്ടാവുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ച. എന്നാൽ ഈ സംശയങ്ങൾക്ക് മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശർമ തന്നെ രംഗത്തെത്തി. കഴിവുള്ളവരെ പിന്തുണ്ക്കുമെന്നായിരുന്നു രാഹുലിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് രോഹിതിന്റെ മറുപടി

''ടീമിലുൾപ്പെട്ട 17 താരങ്ങൾക്കും അന്തിമ ഇലവനിലെത്താനുള്ള സാധ്യതയുണ്ട്. കഴിവുള്ള താരങ്ങളെ പിന്തുണയക്കും. ഉപനായക സ്ഥാനത്ത് നിന്നും രാഹുലിനെ മാറ്റിയത് ഒന്നും അർത്ഥമാക്കുന്നില്ല. രാഹുലിനെ ഉപനായകനാക്കിയത് അന്ന് പരിചയസമ്പത്തുള്ള താരങ്ങളുടെ അഭാവം കൊണ്ടാകാം. അത് വലിയ കാര്യമല്ല,'' രോഹിത് വ്യക്തമാക്കി.

ആദ്യ രണ്ട് ടെസ്റ്റുകളിലും രാഹുൽ ഫോമിലേക്ക് എത്തിയിരുന്നില്ല. രണ്ടു ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്‌സുകളിൽനിന്ന് 38 റൺസ് നേടാൻ മാത്രമാണ് ഓപ്പണിങ് ബാറ്ററായ രാഹുലിനു സാധിച്ചത്. ശേഷിക്കുന്ന രണ്ടു മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. മറ്റാർക്കും വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയതുമില്ല ഇതാണ് രാഹുലിന് പകരം ഗിൽ എത്തുന്നു എന്ന വാർത്ത പരന്നത്. മൂന്നാം ടെസ്റ്റിൽ രാഹുലിനു പകരം യുവതാരം ഗില്ലിനെ കളിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നു.

രാഹുലിന് പകരം ഫോമിലുള്ള ശുഭ്മാൻ ഗില്ലിനെ പരിഗണിക്കണമെന്ന ആവശ്യം സെലക്ടർമാരുടെ ഭാഗത്ത് നിന്ന് ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തുമെന്ന് കരുതുന്നവരുമുണ്ട്. ഇത് ഒരവസരവും കൂടി നൽകുന്നതിലേക്കും നയിച്ചേക്കാം. ബോർഡർ ഗവാസ്‌കർ ട്രോഫി ടൂർണമെന്റിലെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് ഇതിനോടകം ഇന്ത്യ മുന്നിലാണ്.

TAGS :

Next Story