Quantcast

രഹാനെ ഔട്ട്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കെ.എൽ രാഹുൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ

പരിക്ക് മൂലം നിലവിലെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണിത്

MediaOne Logo

Web Desk

  • Published:

    18 Dec 2021 8:40 PM IST

രഹാനെ ഔട്ട്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കെ.എൽ രാഹുൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ
X

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി കെ.എൽ രാഹുലിനെ തിരഞ്ഞെടുത്തു. ശനിയാഴ്ച ബിസിസിഐ അറിയിച്ചതാണ് ഇക്കാര്യം.

പരിക്ക് മൂലം നിലവിലെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണിത്. ടെസ്റ്റ് ടീമിൽ രാഹുലിന്റെ സ്ഥാനം ഉറപ്പിക്കുന്നതാണ് പുതിയ ബിസിസിഐ തീരുമാനം.

നേരത്തെ രോഹിത്തിന് ഏകദിന, ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റൻ പദവി നൽകിയതിനൊപ്പം ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായും നിയമിച്ചിരുന്നു. മോശം ഫോമിനെ തുടർന്ന് അജിങ്ക്യ രഹാനെയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയാണ് രോഹിത്തിന് ആ സ്ഥാനം നൽകിയത്. ഡിസംബർ 26-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

TAGS :

Next Story