Quantcast

ഐപിഎൽ: കെ.എൽ രാഹുലിനെ ലക്‌നൗ സ്വന്തമാക്കിയത് 15 കോടിക്ക്: റിപ്പോർട്ട്

ഇഎസ്പിഎൻ ക്രിക്കറ്റ് ഇൻഫോയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 Jan 2022 3:11 PM IST

ഐപിഎൽ: കെ.എൽ രാഹുലിനെ ലക്‌നൗ സ്വന്തമാക്കിയത് 15 കോടിക്ക്: റിപ്പോർട്ട്
X

ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്‌നൗ ടീം ഇന്ത്യൻ താരം കെ.എൽ രാഹുലിനെ സ്വന്തമാക്കിയത് 15 കോടിക്കെന്ന് റിപ്പോർട്ട്. ഇഎസ്പിഎൻ ക്രിക്കറ്റ് ഇൻഫോയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരുന്ന രാഹുൽ 13 കളികളിൽ നിന്ന് 626 റൺസ് എടുത്തിരുന്നു. ഐപിഎല്ലിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു രാഹുൽ.

കെ.എൽ രാഹുലിനെ കൂടാതെ ഓസ്‌ട്രേലിയൻ താരം മാർക്ക് സ്റ്റോയിനിസിനെയും ഇന്ത്യൻ താരം രവി ബിഷ്‌ണോയിയെയും ഫ്രാഞ്ചൈസി സ്വന്തമാക്കിയെന്നാണ് സൂചന. സ്റ്റോയിൻസിനെ 11 കോടിക്കും ബിഷ്‌ണോയിയെ 4 കോടിക്കുമാണ് സ്വന്തമാക്കിയത്.

TAGS :

Next Story