Quantcast

"ആ തീരുമാനം എന്‍റേത് മാത്രം"; പഞ്ചാബ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെ.എല്‍ രാഹുല്‍

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത രാഹുൽ സീസണ്‍ ടോപ്‌സ്‌കോറർ കൂടെയായിരുന്നു

MediaOne Logo

Sports Desk

  • Published:

    21 March 2022 4:06 PM GMT

ആ തീരുമാനം എന്‍റേത് മാത്രം; പഞ്ചാബ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെ.എല്‍ രാഹുല്‍
X

ഐ.പി.എല്ലിൽ പതിനഞ്ചാം സീസണിൽ തന്‍റെ മുൻടീമായ പഞ്ചാബ് കിംഗ്‌സ് വിടാനുണ്ടായ തീരുമാനം തന്‍റെ വ്യക്തിപരമായ തീരുമാനമായിരുന്നു എന്ന് മുൻ പഞ്ചാബ് ക്യാപ്റ്റൻ കൂടെയായ കെ.എല്‍ രാഹുൽ. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത രാഹുൽ കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറർ കൂടെയായിരുന്നു. മികച്ച ഫോമില്‍ നില്‍ക്കുമ്പോഴും ടീമിൽ തുടരുന്നില്ലെന്ന് താരം തീരുമാനിക്കുകയായിരുന്നു. താൻ ടീം വിടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം.

"നാലു വർഷമായി പഞ്ചാബ് കിംഗ്‌സിന്‍റെ ഭാഗമായിരുന്നു ഞാൻ. എല്ലാ സീസണുകളിലും ടീമിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാൻ എനിക്കായി. എന്നാൽ പഞ്ചാബ് വിടാനുള്ള തീരുമാനം എന്‍റെ വ്യക്തിപരമായ തീരുമാനമായിരുന്നു. പഞ്ചാബിനപ്പുറം എന്ത് പരീക്ഷണമാണ് കാത്തിരിക്കുന്നത് എന്ന് അറിയാൻ ഞാന്‍ തീരുമാനിക്കുകയായിരുന്നു"- രാഹുല്‍ പറഞ്ഞു. പഞ്ചാബ് വിടാനെടുത്ത തീരുമാനം വളരെ ശ്രമകരമായിരുന്നു എന്നും ഒരുപാട് ആലോജിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത് എന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.

ഐ.പി.എൽ താരലേലത്തിന് മുമ്പ് സൂപ്പര്‍ താരങ്ങൾക്ക് ടീം വിടാനുള്ള അവസരം ടീമുകൾ നൽകിയിരുന്നു. സൂപ്പർതാരങ്ങളായ ഡേവിഡ് വാർണറും റാഷിദ് ഖാനും ഹൈദരാബാദ് വിട്ടപ്പോള്‍ കഗീസോ റബാദ ഡൽഹി ക്യാപിറ്റല്‍സ് വിട്ടു.

TAGS :

Next Story