Quantcast

'കോഹ്‌ലി റൊണാൾഡോയോളം മികച്ച ഫിറ്റ്‌നസുള്ള താരം'; പുകഴ്ത്തലുമായി മുൻ പാക് ക്യാപ്റ്റൻ

ശ്രീലങ്കക്കെതിരെ കാര്യവട്ടത്ത് നടന്ന അവസാന ഏകദിനത്തിൽ മൂന്നു മണിക്കൂറോളം സമയം ക്രീസിൽ ചെലവഴിച്ച കോഹ്‌ലി 66 റൺസ് ഓടിയാണെടുത്തത്

MediaOne Logo

Sports Desk

  • Updated:

    2023-01-17 12:37:07.0

Published:

17 Jan 2023 12:36 PM GMT

Kohli  , Ronaldo
X

Kohli  , Ronaldo

ശ്രീലങ്കക്കെതിരെയുള്ള അവസാന ഏകദിനത്തിലടക്കം തകർപ്പൻ പ്രകടനം നടത്തിയ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി പാകിസ്താന്റെ മുൻ ക്യാപ്റ്റനും ബാറ്ററുമായ സൽമാൻ ബട്ട്. കോഹ്‌ലിയുടെ ഫിറ്റ്‌നസ് പോർച്ചുഗീസ് ഫുട്‌ബോളർ ക്രിസ്റ്റിയാനോ റൊണാൾഡോയോളം മികച്ചതാണെന്നാണ് താരം പറഞ്ഞത്.

'അദ്ദേഹം ഏതെങ്കിലും കായിക ഇനത്തിലെ ഒരു റൊണാൾഡോയെക്കാളും താഴെയല്ല. ലോകത്തിലെ ഫിറ്റ്‌നസ് ഫ്രീക്കുകകളായ കായിക താരങ്ങളുടെ ഗണത്തിൽപ്പെടുന്നയാളാണ്. അക്കൂട്ടത്തിൽ അദ്ദേഹം പ്രഥമസ്ഥാനത്ത് നിൽക്കുന്നു. കായികക്ഷമതയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ സമർപ്പണം അത്ഭുതകരമാണ്' സൽമാൻ ബട്ട് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ വിലയിരുത്തി.

34കാരനായ കോഹ്‌ലി ശ്രീലങ്കക്കെതിരെ കാര്യവട്ടത്ത് നടന്ന അവസാന ഏകദിനത്തിൽ 110 പന്തിൽ 166 റൺസാണ് അടിച്ചുകൂട്ടിയത്. 13 ഫോറുകളും എട്ട് സിക്‌സുകളും അടങ്ങുന്ന അതിഗംഭീര ഇന്നിംഗ്‌സാണ് പുറത്താകാതെ താരം കാഴ്ചവെച്ചത്. മൂന്നു മണിക്കൂറോളം സമയം ക്രീസിൽ ചെലവഴിച്ച കോഹ്‌ലി 66 റൺസ് ഓടിയാണെടുത്തത്. ഇക്കാര്യം താരത്തിന്റെ കായികക്ഷമത തുറന്നുകാട്ടുന്നതാണ്.

2022ൽ ഫോം വീണ്ടെടുക്കാൻ പ്രയാസപ്പെട്ട കോഹ്‌ലി ഏഷ്യാകപ്പിൽ തിരിച്ചുവരവ് നടത്തുകയായിരുന്നു. ടി 20 ലോകകപ്പിലും മികച്ച പ്രകടനം നടത്തി. ശ്രീലങ്കക്കെതിരെ ഏകദിന പരമ്പരയിൽ രണ്ട് സെഞ്ച്വറികളടക്കം 283 റൺസാണ് മുൻ ഇന്ത്യൻ നായകൻ നേടിയത്. 141.50 ആവറേജും 137.38 സ്‌ട്രൈക്ക് റൈറ്റും സഹിതമായിരുന്നു പ്രകടനം.

'കോഹ്‌ലി അദ്ദേഹത്തിന്റെ മികവിലേക്ക് തിരിച്ചെത്തിയെന്നാണ് ഞാൻ കരുതുന്നത്. നോർമൽ ഫോമിലേക്കും തിരിച്ചെത്തും. ശതകങ്ങളും റൺസും വാരിക്കൂട്ടുന്ന പതിവ് തുടരുകയാണ്. ഏകദിന ക്രിക്കറ്റിന് യോജിച്ച തരത്തിലാണ് കോഹ്‌ലിയുടെ ബാറ്റിംഗ്' ബട്ട് പറഞ്ഞു.


Kohli is as fit as Ronaldo: Former Pak captain Salman Butt

TAGS :

Next Story