Quantcast

'ഹൃദയംകൊണ്ട് മിസ് ചെയ്യുന്ന ഇടത്തേക്ക് മടങ്ങിയെത്തി'; ക്യാംപ്നൗ സന്ദർശനത്തിനു ശേഷം ഹൃദയസ്പർശിയായ കുറിപ്പുമായി മെസ്സി

2021 ൽ കറ്റാലൻ സംഘത്തോട് വിടപറഞ്ഞ ശേഷം ആദ്യമായാണ് മെസ്സി ക്യാംപ് നൗവിൽ എത്തുന്നത്.

MediaOne Logo

Sports Desk

  • Updated:

    2025-11-10 13:21:15.0

Published:

10 Nov 2025 6:49 PM IST

ഹൃദയംകൊണ്ട് മിസ് ചെയ്യുന്ന ഇടത്തേക്ക് മടങ്ങിയെത്തി; ക്യാംപ്നൗ സന്ദർശനത്തിനു ശേഷം ഹൃദയസ്പർശിയായ കുറിപ്പുമായി മെസ്സി
X

ബാർസലോണ: ദീർഘകാലത്തിന് ശേഷം ബാഴ്‌സലോണ തട്ടകമായ നൗകാമ്പിലേക്ക് തിരിച്ചെത്തി ലയണൽ മെസ്സി. ഞായറാഴ്ച്ചയാണ് താരം സ്റ്റേഡിയത്തിൽ രഹസ്യ സന്ദർശനം നടത്തിയത്. 2021 ൽ കറ്റാലൻ സംഘത്തോട് വിടപറഞ്ഞ ശേഷം ആദ്യമായാണ് മെസ്സി ക്യാംപ് നൗവിൽ എത്തുന്നത്.

ഇന്റർമിയാമി-നാഷ്വില്ല മത്സരത്തിലെ മിന്നും പ്രകടനത്തിന് ശേഷമാണ് താരം പഴയ ഹോം മൈതാനത്തേക്കെത്തിയത്. ബാഴ്‌സയിലെ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം 2021 ലാണ് താരം സ്പാനിഷ് ക്ലബ് വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. പിന്നീട് സഹതാരവും ഉറ്റസുഹൃത്തുമായ നെയ്മറിന് ഒപ്പം രണ്ട് സീസൺ പിഎസ്ജിയിൽ ഒന്നിച്ചുകൡച്ച ശേഷം 2023 ൽ എംഎൽഎസ് ക്ലബായ ഇന്റർമയാമിയിലെത്തി. കരിയറിലെ സായാഹ്നത്തിലും മയാമിൽ താരം മിന്നും പ്രകടനമാണ് നടത്തിവരുന്നത്.

ബാർസ തട്ടകത്തിലേക്ക് മടങ്ങിയെത്തിയ ശേഷം സമൂഹ മാധ്യമങ്ങളിൽ ഹൃദയ സ്പർശിയായ കുറിപ്പാണ് താരം രേഖപ്പെടുത്തിയത്. സ്റ്റേഡിയത്തിനകത്തും പുറത്തുനിന്നുമുള്ള ചിത്രങ്ങളും അർജന്റൈനൻ പങ്കുവെച്ചു. ''ഇന്നലെ രാത്രിയിൽ ഞാൻ എന്റെ ഹൃദയം എപ്പോളും മിസ് ചെയ്തിരുന്ന ഒരു സ്ഥലത്തേക്ക് തിരിച്ചെത്തി. ഞാൻ അതിയായി സന്തോഷിച്ചിരുന്ന, എന്നെ ഒരുപാട് തവണ ലോകത്തിലെ ഏറ്റവും സന്തോഷവാനാക്കിയിരുന്ന സ്ഥലത്തിലേക്ക്. വീണ്ടും ഇവിടേക്ക് തിരിച്ചെത്താനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു''. മെസ്സി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

TAGS :

Next Story