ഡൽഹിക്ക് ബിഗ് ബൂസ്റ്റ്; പരിക്ക് മാറി സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക് തിരികെയെത്തുന്നു

ക്യാൻബെറ: പരിക്കിൽ നിന്ന് മുക്തനായ പേസർ മിച്ചൽ സ്റ്റാർക്കിന് ഐപിഎല്ലിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നൽകി ക്രിക്കറ്റ് ആസ്ട്രേലിയ. മെയ് ഒന്നിന് നടക്കുന്ന രാജസ്ഥാൻ റോയൽസിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ മത്സരത്തിൽ ഇറങ്ങിയേക്കുമെന്ന് റിപ്പോർട്ട്.
ആഷസിൽ ആസ്ട്രേലിയയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം പ്ലേയർ ഓഫ് ദി സീരീസ് പുരസ്കാരത്തിനും അർഹനായിരുന്നു. പിന്നാലെ ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സെഴ്സിന്റെ ഫൈനൽ വരെയുള്ള കുതിപ്പിലും പങ്കാളിയായി. അതിന് ശേഷമാണ് കൈമുട്ടിലെയും തോളിലെയും പരിക്കുകൾ മൂലം താരം കളത്തിനുപുറത്താകുന്നത്.
സ്റ്റാർക് മാത്രമല്ല ആസ്ട്രേലിയൻ പേസർമാരായ പാറ്റ് കമ്മിൻസിനും ജോഷ് ഹേസൽവുഡിനും ഐപിഎല്ലിലെ തുടക്കത്തിലേ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. ജോഷ് ഹേസൽവുഡ് ആർസിബിക്കായി കളത്തിലിറങ്ങി തുടങ്ങിയെങ്കിലും സുറൈസേഴ്‌സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് ഇതുവരെ ഇറങ്ങാനായിട്ടില്ല.
ഓസിസ് സ്റ്റാർ പീസറുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയുടെ ലുങ്കി എങ്കീടിയാണ് ഡൽഹിയുടെ പേസ് അറ്റാക്കിനെ നയിച്ചത്. സീസണിൽ ഇതുവരെ താരം ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ വിജയം കണ്ടെങ്കിലും പിന്നീടുള്ള നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ക്യാപിറ്റൽസ് തോറ്റു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിലെ അവരുടെ തട്ടകത്തിൽ പോയി പരാജയപ്പെടുത്തിയത് ഡൽഹിയുടെ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ടാകണം. അതോടൊപ്പം സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിന്റെ വരവ് ഇനിയുള്ള മത്സരങ്ങളിൽ ഡൽഹിക്ക് വലിയ ഉഉർജ്ജമാണ് നൽകുന്നത്.
Adjust Story Font
16

