Quantcast

രോഹിതിന്റെ മുംബൈ പടയും ഹർദികിന്റെ ഗുജറാത്തും ഇന്ന് മുഖാമുഖം

എല്ലാ തലത്തിലും മികച്ച താരങ്ങളുള്ള ഗുജറാത്ത് സീസണിൽ കളിച്ച ആറു മത്സരങ്ങളിൽ നാലിലും വിജയിച്ചിരുന്നു. എന്നാൽ അവർക്ക് സ്വന്തം ഹോം ഗ്രൗണ്ടിൽ അത്ര മികച്ച റെക്കോർഡില്ല

MediaOne Logo

Sports Desk

  • Updated:

    2023-04-25 03:40:21.0

Published:

25 April 2023 3:24 AM GMT

Rohit Sharma-led Mumbai Indians and Hardik Pandya-led Gujarat Titans will clash in the IPL today.
X

അഹമ്മദാബാദ്: രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും ഹർദിക് പാണ്ഡ്യ നേതൃത്വം നൽകുന്ന ഗുജറാത്ത് ടൈറ്റൻസും ഐ.പി.എല്ലിൽ ഇന്ന് മുഖാമുഖം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. 2023 ഐപിഎൽ സീസണിലെ 35ാമത് മത്സരമാണ് ഇന്ന് നടക്കുന്നത്.

നിലവിൽ പോയിൻറ് പട്ടികയിൽ നാലാമതാണ് ഗുജറാത്ത്. എട്ട് പോയിൻറാണ് ടീമിനുള്ളത്. ഹിറ്റ്മാനും സംഘവും ആറ് പോയിൻറുമായി ഏഴാമതാണുള്ളത്. ആറ് വീതം മത്സരങ്ങളാണ് ഇരു സംഘവും കളിച്ചിരിക്കുന്നത്. എല്ലാ തലത്തിലും മികച്ച താരങ്ങളുള്ള ഗുജറാത്ത് സീസണിൽ കളിച്ച ആറു മത്സരങ്ങളിൽ നാലിലും വിജയിച്ചിരുന്നു. എന്നാൽ അവർക്ക് സ്വന്തം ഹോം ഗ്രൗണ്ടിൽ അത്ര മികച്ച റെക്കോർഡില്ല. മികച്ച സ്‌കോർ പടത്തുയർത്താൻ കഴിയുന്നതാണ് അഹമ്മദാബാദിലെ പിച്ച്. ആദ്യ സ്‌കോർ 186 ശരാശരി വരെ ഉണ്ടായേക്കാം. പേസർമാർക്കും റാഷിദ് ഖാനെ പോലുള്ള സ്പിന്നർമാർക്കും സഹായം ലഭിക്കുന്ന ഉപരിതലമാണ് ഇവിടെയുള്ളത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്.

ഗുജറാത്ത് ടൈറ്റൻസ് സാധ്യത സംഘം:

ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ(വിക്കറ്റ്കീപ്പർ), സായ് സുദർശൻ/ വിജയ് ശങ്കർ, ഹർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ തേവാട്ടിയ, റാഷിദ് ഖാൻ, ജോഷ്വ ലിറ്റിൽ/നൂർ അഹ്മദ്, അൽസാരി ജോസഫ്, മോഹിത് ശർമ, മുഹമ്മദ് ഷമി.

മുംബൈ ഇന്ത്യൻസ് സാധ്യത സംഘം:

രോഹിത് ശർമ(ക്യാപ്റ്റൻ), ഇഷാൻ കിഷൻ(വിക്കറ്റ്കീപ്പർ), സൂര്യകുമാർ യാദവ്, കാമറോൺ ഗ്രീൻ, തിലക് വർമ, ടിം ഡേവിഡ്, ഹൃത്വിക് ഷൗക്കീൻ, പിയൂഷ് ചാവ്‌ല, ജോഫ്ര ആർച്ചർ, ജാസൺ ബെഹ്‌റെന്റോർഫ്, അർജുൻ ടെണ്ടുൽക്കർ/ അർഷദ് ഖാൻ.

ഏറ്റവും ഒടുവിൽ പഞ്ചാബ് കിംഗ്‌സുമായാണ് മുംബൈ കളിച്ചത്. 13 റൺസിന്റെ തോൽവിയായിരുന്നു ഫലം. ആദ്യം ബാറ്റ് ചെയ്ത് 214 റൺസ് നേടിയ പഞ്ചാബിനെ മറികടക്കാൻ മുംബൈ ടീമിനായില്ല. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് ഹിറ്റ്മാനും സംഘവും നേടിയത്. എന്നാൽ അതേദിവസം തന്നെ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെ അതിനാടകീമായി തോൽപ്പിച്ചാണ് ഗുജറാത്തെത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് നേടിയ 136 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ലഖ്‌നൗവിന്റെ ശ്രമം അതിനാടകീയമായി പരാജയപ്പെടുകയായിരുന്നു. ഏഴ് റൺസിനായിരുന്നു ഗുജറാത്തിന്റെ വിജയം.

അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപ്പിറ്റൽസ് ഏഴ് റൺസ് വിജയം നേടി. ഡൽഹി ഒമ്പത് വിക്കറ്റിന് 144 റൺസെടുത്തപ്പോൾ ഹൈദരാബാദ് ഇന്നിങ്‌സ് ആറ് വിക്കറ്റിന് 137 റൺസ് എന്ന നിലയിൽ അവസാനിച്ചു.

Rohit Sharma-led Mumbai Indians and Hardik Pandya-led Gujarat Titans will clash in the IPL today.

TAGS :

Next Story