Quantcast

സീസണിൽ മുംബൈയ്ക്ക് ആദ്യ വിജയം, രണ്ട് പോയിൻറ്; ട്വിറ്ററിൽ ചിരിപ്പൂരം

നിലവിൽ രണ്ട് പോയിൻറുമായി മുംബൈ ഇന്ത്യൻസ് എട്ടാം സ്ഥാനത്താണുള്ളത്

MediaOne Logo

Sports Desk

  • Updated:

    2023-04-12 08:07:31.0

Published:

12 April 2023 5:47 AM GMT

Mumbai Indains first win of the 2023 IPL season, two points; Trolls on Twitter
X

അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആറ് വിക്കറ്റ്‌ വിജയം നേടിയതോടെയാണ് നായകൻ രോഹിത് ശർമയടക്കമുള്ള മുംബൈ ഇന്ത്യൻസ് താരങ്ങളുടെ മുഖത്ത് ചിരി വിടർന്നത്. കാരണം ഈ സീസണിലെ മുംബൈയുടെ ആദ്യ ജയമാണിത്. ആദ്യ കളിയിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടും പിന്നീട് ചെന്നൈ സൂപ്പർ കിംഗ്‌സിനോടും ടീം തോറ്റിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ രോഹിതും സംഘവും വിജയച്ചിരി നേടുകയായിരുന്നു.

ഇതിനെ തുടർന്ന് ടീമിനെ പരിഹസിച്ചും പുകഴ്ത്തിയും ആരാധകരും എതിർ ടീം ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് പോസ്റ്റുകളുമായെത്തിയത്. പലരും മുംബൈയെ പരിഹസിച്ചപ്പോൾ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ദൈവത്തിന്റെ പോരാളികൾ മടങ്ങിയെത്തിയെന്നാണ് അനുകൂലികൾ പറയുന്നത്.

നിലവിൽ രണ്ട് പോയിൻറുമായി മുംബൈ ഇന്ത്യൻസ് എട്ടാം സ്ഥാനത്താണുള്ളത്. രണ്ട് പോയിൻറുള്ള സൺറൈസേഴ്‌സാണാണ് ഒമ്പതാമത്. പൂജ്യം പോയിൻറുമായി ഡൽഹി ക്യാപിറ്റൽസാണ് ഏറ്റവുമൊടുവിലുള്ളത്. ഹിറ്റ്മാന്റെ അർധസെഞ്ച്വറിയുടെയും തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തിൽ ഡൽഹി ഉയർത്തിയ 173 റൺസ് എന്ന വിജയലക്ഷ്യം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്. 45 പന്തിൽ രോഹിത് 65 റൺസെടുത്തപ്പോൾ തിലക് വർമ 29 പന്തിൽ 41 റൺസ് അടിച്ചെടുത്തു. രോഹിത്തിനൊപ്പം ഇന്നിംഗ്സ് തുറന്ന ഇഷാൻ കിഷൻ 26 പന്തിൽ 31 റൺസെടുത്ത് പുറത്തായി. ടി20 കളിൽ മിന്നിത്തിളങ്ങിയിരുന്ന സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി.

നേരത്തെ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിക്ക് മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും അക്‌സർ പട്ടേൽ എത്തുന്നത് വരെ സ്‌കോറിങ് മന്ദഗതിയിലായിരുന്നു. വാർണർ ഒരറ്റത്ത് നിലയുറപ്പിച്ചിരുന്നുവെങ്കിലും പഴയ വാർണറായിരുന്നില്ല. ഒരു ഘട്ടത്തിൽ 86ന് നാല് എന്ന നിലയിൽ ഡൽഹി തകർന്നിരുന്നു. പിന്നീടാണ് ഡൽഹിയെ രക്ഷിച്ച അക്‌സർ പട്ടേൽ-ഡേവിഡ് വാർണർ സഖ്യം പിറക്കുന്നത്.

അക്‌സർ പട്ടേലായിരുന്നു മുംബൈ ബൗളർമാരിൽ അപകടം വിതച്ചത്. 25 പന്തിൽ നിന്ന് 54 റൺസാണ് അക്‌സർ അടിച്ചെടുത്തത്. അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറികളും അക്‌സറിന്റെ ബാറ്റിൽ നിന്ന് പിറന്നു. എന്നാൽ 47 പന്തുകളിൽ നിന്നായിരുന്നു വാർണറുടെ ഇന്നിങ്‌സ്. 51 റൺസെ വാർണർക്ക് എടുക്കാനായുള്ളൂ. ഒരൊറ്റ സിക്‌സറും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നില്ല. എന്നാൽ ഇരുവരെയും പുറത്താക്കി ബെഹ്‌റൻഡോഫ് ഡൽഹിയുടെ സ്‌കോറിങിന്റെ വേഗതക്ക് തടയിട്ടു. 18ാം ഓവറിലായിരുന്നു മുംബൈ കളിയിലേക്ക് തിരിച്ചുവന്നത്. ബെഹ്‌റൻഡോഫ് എറിഞ്ഞ ആ ഓവറിൽ നാല് വിക്കറ്റുകളാണ് വീണത്.





Mumbai Indians' first win of 2023 IPL season, two points; Trolls on Twitter

TAGS :

Next Story