Quantcast

രണ്ടാം ടി20, ടോസ് നേടി ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു; അരങ്ങേറ്റം കുറിക്കാൻ ഹർഷൽ പട്ടേൽ

റാഞ്ചി സ്റ്റേഡിയത്തിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-11-19 13:43:57.0

Published:

19 Nov 2021 1:27 PM GMT

രണ്ടാം ടി20, ടോസ് നേടി ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു; അരങ്ങേറ്റം കുറിക്കാൻ ഹർഷൽ പട്ടേൽ
X

ന്യൂസിലാന്റിനെതിരെ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം ഹർഷൽ പട്ടേൽ ടീമിലിടം നേടി. ഇന്ത്യൻ ജഴ്‌സിയിൽ ഹർഷലിന്റെ അരങ്ങേറ്റ മത്സരമാണിത്. ന്യൂസിലാൻഡിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. ജെയിംസ് നിഷാമും ആദം മിൽനെയും ടീമിൽ തിരിച്ചെ്ത്തി. രചിൻ, ആസിൽ ഫെർഗൂസൻ എന്നിവർക്ക് സ്ഥാനം നഷ്ടമായി.

റാഞ്ചി സ്റ്റേഡിയത്തിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ റൺ ചേസിങ്ങിന്റെ അവസാനഘട്ടത്തിലെ സമ്മർദം ഒഴിച്ചു നിർത്തിയാൽ കളി ഇന്ത്യക്കൊപ്പമായിരുന്നു. ഓപ്പനിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയും കെ.എൽ രാഹുലും വൺഡൗൺ ആയി എത്തിയ സൂര്യകുമാർ യാദവും മികച്ച ഫോമിലെത്തിയത് ഇന്ത്യക്ക് തുണയായി.

ബൗളിങ്ങിൽ ഭുവനേശ്വർ കുമാറും അശ്വിനും ഫോം തുടരുന്നുണ്ട്. ആവേശ് ഖാനും ഹർഷൽ പട്ടേലും കൂടെ ചേരുമ്പോൾ കിവീസ് ബാറ്റിങ് നിരയെ തകർക്കാനാവും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. പരമ്പര സ്വന്തമാക്കുന്നതോടെ അടുത്ത മത്സരങ്ങളിൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനാവും രാഹുൽ ദ്രാവിഡ് ശ്രമിക്കുക.

TAGS :

Next Story