രക്ഷകരായി മിച്ചലും വില്യംസണും; ന്യൂസിലന്‍റിന് ഭേദപ്പെട്ട സ്കോര്‍
വന്‍ തകർച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്ന ന്യൂസിലന്റിനെ ഡാരിൽ മിച്ചലും ക്യാപ്റ്റൻ കെയിൻ വില്യംസണും ചേർന്ന് കരകയറ്റുകയായിരുന്നു

സിഡ്നി: ടി20 ലോകകപ്പ് സെമിയിൽ പാകിസ്താനെതിരെ ന്യൂസിലന്‍റിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ കിവീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. വൻ തകർച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്ന ന്യൂസിലന്റിനെ ഡാരിൽ മിച്ചലും ക്യാപ്റ്റൻ കെയിൻ വില്യംസണും ചേർന്ന് കരകയറ്റുകയായിരുന്നു. മിച്ചൽ 35 പന്തിൽ 53 റൺസെടുത്ത് പുറത്താവാതെ നിന്നു. വില്യംസൺ 46 റൺസെടുത്തു.
നേരത്തേ ടോസ് നേടിയ ന്യൂസിലന്‍റ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 50 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ന്യൂസിലന്‍റ് കൂട്ടത്തകര്‍ച്ചയിലേക്ക് എന്ന് തോന്നിച്ചിരുന്നു. ഒന്നാം ഓവറിൽ തന്നെ ഫിൻ അലനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഷഹീൻ അഫ്രീദിയാണ് ന്യൂസിലന്റിന് ആദ്യ പ്രഹരമേൽപ്പിച്ചത്.
ആറാം ഓവറിൽ 21 റൺസെടുത്ത ഡെവോൺ കോൺവേയെ ഷദാബ് ഖാൻ റണ്ണൗട്ടാക്കി. എട്ടാം ഓവറിൽ ആറ് റണ്ണെടുത്ത ഗ്ലേൻ ഫിലിപ്‌സിനെ നവാസാണ് കൂടാരം കയറ്റിയത്. പിന്നീടാണ് വില്യംസണും മിച്ചലും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തത്. പാകിസ്താന് വേണ്ടി ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി.
Adjust Story Font
16

