'ഓ ഹാരിസ് റൗഫ്, നിങ്ങൾ എന്താണ് ചെയ്തത്?': മുഖത്ത് പന്ത്‌കൊണ്ട് നെതർലാൻഡ് താരത്തിന് പരിക്ക്
ഹാരിസ് റൗഫിന്റെ പന്ത് നെതര്‍ലൻഡ്സ് ബാറ്ററുടെ ഹെൽമറ്റിൽ ഇടിക്കുകയായിരുന്നു. ഹെല്‍മറ്റ് മാറ്റിയപ്പോഴാണ് മുഖത്ത് മുറിവേറ്റെന്ന് വ്യക്തമായത്

പെർത്ത്: നെതർലാൻഡിനെതിരെ പാകിസ്താൻ ആറു വിക്കറ്റിനാണ് ജയിച്ചത്. നെതർലാൻഡ് ഉയർത്തിയ 92 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താൻ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പാക് പേസർമാർക്ക് മുന്നിൽ നെതർലാൻഡ് ബാറ്റിങ് തകരുകയായിരുന്നു.
അതിനിടെ പാകിസ്താന്‍ താരം ഹാരിസ് റൗഫിന്റെ പന്തില്‍ നെതര്‍ലാന്‍ഡ് താരം ബാസ് ഡെ ലീഡിനു പരുക്കില്‍ക്കുകയും ചെയ്തു. ഹാരിസ് റൗഫിന്റെ പന്ത് നെതര്‍ലൻഡ്സ് ബാറ്ററുടെ ഹെൽമറ്റിൽ ഇടിക്കുകയായിരുന്നു. ഹെല്‍മറ്റ് മാറ്റിയപ്പോഴാണ് മുഖത്ത് മുറിവേറ്റെന്ന് വ്യക്തമായത്. താരത്തിന്റെ വലതു കണ്ണിനു താഴെയാണു മുറിവേറ്റത്. പരുക്കേറ്റ ബാസ് ഡെ ലീഡ് പിന്നാലെ ബാറ്റിങ് നിർത്തി മടങ്ങുകയും ചെയ്തു.
16 പന്തുകൾ നേരിട്ട് ആറു റൺസ് എടുത്തു നിൽക്കവെയാണു താരത്തിനു പരുക്കേല്‍ക്കുന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം വിഷയം ട്വിറ്ററിലും സജീവമായി. പലരും ചിത്രം പോസ്റ്റ് ചെയ്ത് രംഗത്ത് എത്തി. ഓ ഹാരിസ് റൗഫ് നിങ്ങൾ എന്താണ് ചെയ്തതെന്നായിരുന്നു അതിലൊരു ട്വീറ്റ്. ഷുഹൈബ് അക്തറിന്റെ മറ്റെരു വരവ് എന്നായിരുന്നു വേറൊരു ട്വീറ്റ്. പരിക്ക് ഭേദമായി അടുത്ത മത്സരം കളിക്കാനാവട്ടെ എന്ന ട്വീറ്റുകളും സജീവമായി.
മത്സരത്തിൽ മൂന്ന് ഓവറുകളെറിഞ്ഞ ഹാരിസ് റൗഫ് 10 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്‌സിന് 91 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ, അനായാസം കളി ജയിക്കാമെന്ന കരുതിയ പാക് പടയ്ക്ക് 14-ാം ഓവറിലാണ് ലക്ഷ്യം മറികടക്കാനായത്. നാലു വിക്കറ്റുകളു നഷ്ടമായി.
Adjust Story Font
16

