Quantcast

കാൺപൂർ ടെസ്റ്റിനിടെ പാകിസ്താൻ മൂർദാബാദ് വിളികളുമായി കാണികൾ

കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയിരുന്നത്. അന്ന് പാകിസ്താൻ ഇന്ത്യയെ തോൽപിച്ചിരുന്നു. ഏറെ നാളായി ഇന്ത്യയും പാകിസ്താനും അന്താരാഷ്ട്ര ടൂർണമെന്റുകളിൽ അല്ലാതെ കളിച്ചിരുന്നില്ല

MediaOne Logo

Web Desk

  • Published:

    25 Nov 2021 12:16 PM GMT

കാൺപൂർ ടെസ്റ്റിനിടെ പാകിസ്താൻ മൂർദാബാദ് വിളികളുമായി കാണികൾ
X

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിനിടെ പാകിസ്താൻ മൂർദാബാദ് വിളികളുമായി കാൺപൂരിലെ കാണികൾ. കളിയുടെ ആദ്യ മണിക്കൂറുകളിലാണ് കാണികളില്‍ ചിലര്‍, പാകിസ്താൻ മൂർദാബാദ് വിളികളുമായി രംഗത്ത് എത്തിയത്. ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നീ വിളികളും കാണികളുടെ ഇടയിൽ നിന്ന് ഉയർന്നു.

കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയിരുന്നത്. അന്ന് പാകിസ്താൻ ഇന്ത്യയെ തോൽപിച്ചിരുന്നു. ഏറെ നാളായി ഇന്ത്യയും പാകിസ്താനും അന്താരാഷ്ട്ര ടൂർണമെന്റുകളിൽ അല്ലാതെ കളിച്ചിരുന്നില്ല. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2012ന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ഉഭയകക്ഷി പരമ്പര സാധ്യമായിട്ടില്ല.

അതേസമയം ന്യൂസിലാൻഡിനെതിരായ കാൺപൂർ ടെസ്റ്റിൽ ഇന്ത്യ നില മെച്ചപ്പെടുത്തി. തുടക്കത്തിലെ തകർച്ചക്ക് ശേഷമാണ് ഇന്ത്യ എണീറ്റത്. 145ന് നാല് എന്ന പരുങ്ങിയ നിലയിലായിരുന്നു ഇന്ത്യ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 258 എന്ന നിലയിലാണ് ഇന്ത്യ. 75 റൺസുമായി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ശ്രേയസ് അയ്യരും 50 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഇരുവരും തമ്മിൽ 113 റൺസിന്റെ കൂട്ടുകെട്ടായി.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം പിച്ച്, ബാറ്റിങിനെ തുണക്കുമെന്ന വിശ്വാസത്തിലാണ് നായകൻ രഹാനെ ബാറ്റിങ് തെരഞ്ഞെടുത്തതെങ്കിലും പാളി. 21 റൺസ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് വീണു. 13 റൺസെടുത്ത മായങ്ക് അഗർവാളിനെ ജാമിയേഴ്‌സണാണ് പുറത്താക്കിയത്. എന്നാൽ ശുഭ്മാൻ ഗിൽ ആത്മവിശ്വാസത്തോടെ തന്നെ ബാറ്റേന്തി. അർദ്ധ സെഞ്ച്വറിക്ക് തൊട്ടുപിന്നാലെ ജാമിയേഴ്‌സൺ തന്നെ ഗില്ലിനെ മടക്കി. അപ്പോൾ സ്‌കോർബോർഡ് 82ന് രണ്ട് എന്ന നിലയിൽ. 93 പന്തുകളിൽ നിന്നായിരുന്നു ഗില്ലിന്റ ഇന്നിങ്‌സ്.


TAGS :

Next Story