Quantcast

ന്യൂസിലാൻഡിനെ നേരിടാന്‍ പാകിസ്താന്‍: ടി20 ലോകകപ്പിൽ ഇന്ന് ആദ്യ സെമിഫൈനൽ

കിവീസിനെ പൂട്ടി രണ്ടാം കിരീടത്തിലേക്ക് കടക്കാൻ ഒരുങ്ങുന്ന പാകിസ്താൻ. ട്വന്റി 20 ലോകകപ്പിന്റെ ആദ്യ സെമിയിൽ തീപാറും.

MediaOne Logo

Web Desk

  • Published:

    9 Nov 2022 6:36 AM IST

ന്യൂസിലാൻഡിനെ നേരിടാന്‍ പാകിസ്താന്‍: ടി20 ലോകകപ്പിൽ ഇന്ന് ആദ്യ സെമിഫൈനൽ
X

സിഡ്നി: ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. സിഡ്നിയിൽ നടക്കുന്ന പോരാട്ടത്തിൽ പാകിസ്താൻ ന്യൂസിലൻഡിനെ നേരിടും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിടുന്ന കിവീസ്.

കിവീസിനെ പൂട്ടി രണ്ടാം കിരീടത്തിലേക്ക് കടക്കാൻ ഒരുങ്ങുന്ന പാകിസ്താൻ. ട്വന്റി 20 ലോകകപ്പിന്റെ ആദ്യ സെമിയിൽ തീപാറും. ഗ്രൂപ്പിലെ കളികൾ നോക്കിയാൽ മുൻതൂക്കം ന്യൂസിലൻഡിനാണ്. ഒറ്റ മത്സരത്തിലെ കിവീസ് തോറ്റിട്ടുള്ളൂ. ബാറ്റർമാരും ബൗളർമാരും ഫോമിലാണ്. ഗ്ലെൻ ഫിലിപ്സ് കെയിൻ വില്യംസൺ ഡെവൺ കോൺവേ എന്നിവരാണ് ബാറ്റിങിലെ തുറുപ്പുചീട്ടുകൾ.

ബോൾട്ടും സൗത്തിയും സാന്റ്നറും ബൗളിങിന് ചുക്കാൻ പിടിക്കും. മറുപുറത്ത് നായകൻ ബാബർ അസം ഫോമിലല്ലാത്തത് പാകിസ്താന് തിരിച്ചടിയാണ്. ഷാൻ മസൂദും ഇഫ്തികർ അഹമ്മദും ഫോമിലാണ്. നാല് പേസർമാരും ഷദാബ് ഖാനുമാകും ബൗളിങ് നിരയിൽ.

വ്യാഴാഴ്ച രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും പോരടിക്കും.സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ജേതാക്കളായിട്ടാണ് ഇന്ത്യയുടെയും ന്യൂസിലാന്‍ഡിന്റെയും സെമി ഫൈനല്‍ പ്രവേശനം. ഇംഗ്ലണ്ടും പാകിസ്താനും ഗ്രൂപ്പില്‍ റണ്ണറപ്പുകളായും സെമിയില്‍ കടക്കുകയായിരുന്നു. ഇന്ത്യ- പാകിസ്താന്‍ ഡ്രീം ഫൈനലിനു വേണ്ടിയാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്നത്. അതിനുള്ള സാധ്യത കൂടുതലാണെന്നുമാണ് വിദഗ്ധരുടെ പ്രവചനം. പാകിസ്താന് മികച്ച റെക്കോര്‍ഡാണ് ന്യൂസിലാന്‍ഡിനെതിരേയുള്ളത്. അതുകൊണ്ടു തന്നെ കിവികളുടെ ചിറകരിഞ്ഞ് ബാബര്‍ ആസവും സംഘവും ഫൈനലിലേക്കു മുന്നേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

TAGS :

Next Story