Quantcast

പാകിസ്താന് മൂന്ന് വിക്കറ്റ് നഷ്ടം; ബാബറും പുറത്ത്

സെമി ഫൈനലിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ടും പാകിസ്താനും ഇറങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-13 09:04:12.0

Published:

13 Nov 2022 8:37 AM GMT

പാകിസ്താന് മൂന്ന് വിക്കറ്റ് നഷ്ടം; ബാബറും പുറത്ത്
X

മെൽബൺ: ടി 20 ലോകകപ്പ് ഫൈനലിൽ പാകിസ്താന് മോശം തുടക്കം. 12 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 84 റൺസാണ് എടുത്തിട്ടുള്ളത്. 15 റൺസെടുത്ത ഓപ്പണർ മുഹമ്മദ് റിസ്‌വാന്റെ വിക്കറ്റാണ് പാകിസ്താന് ആദ്യം നഷ്ടമായത്. 8 റൺസെടുത്ത മുഹമ്മദ് ഹാരിസിന്റെ വിക്കറ്റാണ് അവർക്ക് രണ്ടാമത് നഷ്ടമായത്. പിന്നീട് പതുക്കെ മത്സരത്തിൽ താളം കണ്ടെത്താൻ പാകിസ്താൻ ശ്രമിച്ചെങ്കിലും സ്‌കോർ 84 ൽ എത്തിനിൽക്കെ 32 റൺസെടുത്ത ക്യാപ്റ്റൻ ബാബർ അസമും പുറത്തായി. ആദിൽ റഷീദ് രണ്ടും സാം കറൺ ഒരു വിക്കറ്റും നേടി. നിലവിൽ ക്യാപ്റ്റൻ ബാബർ അസമും ഷാൻ മസൂദുമാണ് ക്രീസിലുള്ളത്.

ടി20 ലോകകപ്പിന്റെ കലാശപ്പോരിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ടും പാകിസ്താനും ഇറങ്ങുന്നത്. അതേസമയം, മഴയുടെ ഭീഷണിയുടെണ്ടെങ്കിലും ഇന്ന് തന്നെ കളി പൂർത്തിയാക്കാനാകും. ടോസ് ലഭിച്ചിരുന്നുവെങ്കിൽ ഫീൽഡിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാകിസ്താൻ നായകൻ ബാബർ അസമും വ്യക്തമാക്കി.

പാകിസ്താൻ (പ്ലേയിംഗ് ഇലവൻ): ബാബർ അസം(നായകൻ), മുഹമ്മദ് റിസ്വാൻ(വിക്കറ്റ്കീപ്പർ), മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോസ് ബട്ട്ലർ (നായകൻ), അലക്സ് ഹെയ്ൽസ്, ഫിലിപ്പ് സാൾട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ, മൊയിൻ അലി, സാം കറൻ, ക്രിസ് വോക്സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്

TAGS :

Next Story