Quantcast

'തകർത്തടിച്ച് ശദബും ഇഫ്ത്തിക്കറും'; ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് മികച്ച സ്‌കോർ

അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ടിൽ മുഹമ്മദ് നവാസിനെയും കൂട്ടുപിടിച്ച് ഇഫ്ത്തിക്കർ റഹീം സ്‌കോർ പതുക്കെ ഉയർത്തി

MediaOne Logo

Web Desk

  • Published:

    3 Nov 2022 10:00 AM GMT

തകർത്തടിച്ച് ശദബും ഇഫ്ത്തിക്കറും; ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് മികച്ച സ്‌കോർ
X

സിഡ്‌നി: മുൻനിരക്കാർ പെട്ടെന്ന് കൂടാരം കയറിയെങ്കിലും മധ്യനിര നടന്ന മികച്ച പ്രകടനം പാകിസ്താന് തുണയായി. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. സ്‌കോർബോർഡിൽ 43 തികയുന്നതിനിടെ നാല് മുൻനിര ബാറ്റർമാരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. എന്നാൽ, അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ടിൽ മുഹമ്മദ് നവാസിനെയും കൂട്ടുപിടിച്ച് ഇഫ്ത്തിക്കർ അഹമ്മദ് സ്‌കോർ പതുക്കെ ഉയർത്തി.

സ്‌കോർ 95 എത്തിനിൽക്കെ നവാസ് പുറത്തായെങ്കിലും പിന്നീടെത്തിയ ശദബ് ഖാൻ തകർത്തടിച്ചതോടെ സ്‌കോർ കുത്തനെ ഉയർന്നു. 22 പന്തിൽ 4 സിക്‌സും മൂന്ന് ഫോറും ഉൾപ്പടെ 52 റൺസാണ് ശദബ് നേടിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ വീണെങ്കിലും സ്‌കോർ 185 ൽ എത്തിയിരുന്നു. ദക്ഷിണാഫ്രക്കയ്ക്ക് വേണ്ടി നോർജേ നാലും പാർനൽ, റബാദ, ഇങ്കിഡി, ഷാംസി എന്നിവർ ഓരോ വിക്കറ്റും നേടി.

തോറ്റാൽ സെമിഫൈനലിൽ കടക്കാതെ പാകിസ്താൻ പുറത്താകും. ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ അഞ്ചു റൺസ് വിജയം നേടിയതോടെ, പാകിസ്താന്റെ സെമിഫൈനൽ സാധ്യത പരുങ്ങലിലായിട്ടുണ്ട്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളും വിജയിക്കുകയും, മറ്റു ടീമുകളുടെ മത്സരഫലങ്ങളും അനുസരിച്ചായിരിക്കും ടൂർണമെന്റിൽ ബാബർ അസമിന്റെയും സംഘത്തിന്റെയും ഭാവി തീരുമാനിക്കപ്പെടുക.

ഇന്ത്യയോടും സിംബാബ്വെയോടും നേരിട്ട തോൽവികളാണ് പാകിസ്താനെ പ്രതിസന്ധിയിലാക്കിയത്. നെതർലാൻഡ്‌സിനെതിരെ മാത്രമാണ് പാകി സ്താൻ വിജയിച്ചത്. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താൻ വിജയിക്കുകയും, നെതർലാൻഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകയോ, മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താലാണ് പാകിസ്താന് സെമി സാധ്യത തുറക്കുക.

TAGS :

Next Story