Quantcast

എന്‍.സി.എ തലവന്‍റെ സ്ഥാനത്ത് തുടരാന്‍ അപേക്ഷ നല്‍കി രാഹുല്‍ ദ്രാവിഡ്

അതേസമയം ഇന്ത്യൻ ടീമിന്‍റെ മുഖ്യപരീശീലക സ്ഥാനത്ത് രവിശാസ്ത്രിയുടെ കരാർ ഈ വർഷം നവംബറിൽ അവസാനിക്കും. ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം മോശമായാൽ ഉറപ്പായും ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിയേണ്ടി വരും. ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്ന പേരുകളിലൊന്നാണ് രാഹുൽ ദ്രാവിഡിന്റേത്.

MediaOne Logo

Web Desk

  • Updated:

    2021-08-10 15:48:16.0

Published:

10 Aug 2021 3:37 PM GMT

എന്‍.സി.എ തലവന്‍റെ സ്ഥാനത്ത് തുടരാന്‍ അപേക്ഷ നല്‍കി രാഹുല്‍ ദ്രാവിഡ്
X

ഇന്ത്യൻ ക്രിക്കറ്റിൽ 'ദ്രാവിഡ് സ്‌കൂൾ ഓഫ് ക്രിക്കറ്റ്' അവസാനിക്കില്ല. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ-നാഷണൽ ക്രിക്കറ്റ് അക്കാദമി) തലവനായ അദ്ദേഹത്തിന്റെ കരാർ ഈ മാസം അവസാനത്തോടെ അവസാനിക്കുകയാണ്. 2019 മുതൽ തത്സ്ഥാനത്ത് തുടരുന്ന അദ്ദേഹം വീണ്ടും അതേ പോസ്റ്റിനായി ബിസിസിഐ അപേക്ഷ നൽകിയിരിക്കുകയാണ്. രണ്ടു വർഷം കൂടി പദവിയിൽ തുടരാനാണ് രാഹുൽ ദ്രാവിഡ് അപേക്ഷ നൽകുമെന്നാണ് സൂചന.

അടുത്തിടെ അവസാനിച്ച ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ മുഖ്യപരിശീലകൻ രവി ശാസ്ത്രിയുടെ അഭാവത്തിൽ മുഖ്യപരിശീലകനായത് രാഹുൽ ദ്രാവിഡായിരുന്നു. പര്യടനത്തിൽ ഏകദിന പരമ്പര ഇന്ത്യ നേടിയെങ്കിലും ട്വന്റി-20 പരമ്പര ശ്രീലങ്കയാണ് നേടിയത്.

അതേസമയം ഇന്ത്യൻ ടീമിന്റെ മുഖ്യപരീശീലക സ്ഥാനത്ത് രവിശാസ്ത്രിയുടെ കരാർ ഈ വർഷം നവംബറിൽ അവസാനിക്കും. ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം മോശമായാൽ ഉറപ്പായും ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിയേണ്ടി വരും. ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്ന പേരുകളിലൊന്നാണ് രാഹുൽ ദ്രാവിഡിന്റേത്.

എൻ.സി.എ തലവൻ സ്ഥാനത്ത് തുടരുന്നത് അദ്ദേഹത്തിന് മുഖ്യപരിശീലക സ്ഥാനത്തേക്ക് കൂടുതൽ മുൻഗണന നൽകും. രാഹുലിന്റെ കീഴീൽ പരിശീലനം നേടിയ സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, പൃഥ്വി ഷാ, സിറാജ്, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ശിവം മാവി തുടങ്ങി നിരവധി താരങ്ങൾ ഇന്ന് ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമാണ്.

TAGS :

Next Story