പരിക്കേറ്റ രാഹുലും പുറത്ത്: ന്യൂസിലാൻഡിനെതിരെ പരമ്പര തുടങ്ങും മുമ്പ് ഇന്ത്യക്ക് തിരിച്ചടി

പകരക്കാരനായി സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തി. ആദ്യമായാണ് സൂര്യകുമാർ യാദവിനെ ടെസ്റ്റ് ടീമിലേക്ക് വിളിക്കുന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പിലും പിന്നാലെ വന്ന ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലും സൂര്യകുമാർ ഇന്ത്യയുടെ ഭാഗമായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-11-23 12:23:49.0

Published:

23 Nov 2021 12:23 PM GMT

പരിക്കേറ്റ രാഹുലും പുറത്ത്:  ന്യൂസിലാൻഡിനെതിരെ പരമ്പര തുടങ്ങും മുമ്പ് ഇന്ത്യക്ക് തിരിച്ചടി
X

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് പരിക്കേറ്റ ലോകേഷ് രാഹുൽ പുറത്ത്. പകരക്കാരനായി സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തി. ആദ്യമായാണ് സൂര്യകുമാർ യാദവിനെ ടെസ്റ്റ് ടീമിലേക്ക് വിളിക്കുന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പിലും പിന്നാലെ വന്ന ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലും സൂര്യകുമാർ ഇന്ത്യയുടെ ഭാഗമായിരുന്നു.

വ്യാഴാഴ്ച കാൺപൂരിലാണ് ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ്. പരമ്പരയിൽ രണ്ട് മത്സരങ്ങളാണുള്ളത്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നീവരുടെ അഭാവത്തിലാണ് ന്യൂസിലാൻഡിനെതിരെ ഇന്ത്യ ഇറങ്ങുന്നത്. ഇതോടൊപ്പം ഫോമിലുള്ള ലോകേഷ് രാഹുൽ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് ക്ഷീണമാകും. അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്.

കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്കില്‍ രാവിലെ ഒമ്പതു മണിക്കാണ് ടോസ്. കളി 9.30ന് തുടങ്ങും. ആദ്യ ടെസ്റ്റില്‍ വിജയപ്രതീക്ഷയോടെ ഇറങ്ങുമ്പോള്‍ ഇതുവരെയുള്ള കണക്കുകള്‍ ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്. ഇതുവരെ 61 ടെസ്റ്റികളിലാണ് ഇന്ത്യയും കിവീസും ഏറ്റുമുട്ടിയത്. ഇതില്‍ 21 എണ്ണത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 13 ടെസ്റ്റുകളില്‍ ന്യൂസിലാന്‍ഡും ജയം നേടി. 26 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

Rahul ruled out for New Zealand Tests; Surya Kumar added

TAGS :

Next Story