Quantcast

വാങ്കഡേയിൽ ഐപിഎൽ 'എൽ ക്ലാസിക്കോ' പോരാട്ടം: രോഹിതും ധോണിയും കളിക്കുമോ?

MediaOne Logo

Sports Desk

  • Published:

    23 April 2026 6:02 PM IST

വാങ്കഡേയിൽ ഐപിഎൽ എൽ ക്ലാസിക്കോ പോരാട്ടം: രോഹിതും ധോണിയും കളിക്കുമോ?
X

മുംബൈ: വാങ്കഡേയിൽ നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്‌സ് സൂപ്പർ പോരാട്ടത്തിന് മുന്നോടിയായി പുറത്തുവരുന്ന വാർത്തകൾ ആരാധകർക്ക് നേരിയ ആശങ്ക നടക്കുന്നതാണ്. ഇരു ടീമുകളിലേയും ഐകോണിക് താരങ്ങളായ രോഹിത് ശർമയും എംഎസ് ധോണിയും പരിക്കിന്റെ പിടിയിലായതിനാൽ കളത്തിലിറങ്ങുമോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇന്നലെ നടന്ന പരിശീലനത്തിൽ ഇരു താരങ്ങളും ഇറങ്ങിയെങ്കിലും പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുമോ എന്നത് ടീമിന്റെ അന്തിമ തീരുമാനം അനുസരിച്ചിരിക്കും.

ഏപ്രിൽ 12ന് ആർസിബിയുമായി നടന്ന മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടർന്ന് കളത്തിന് പുറത്തായിരുന്നു. ചൊവ്വാഴ്ച പരിശീലനത്തിന് ഇറങ്ങിയെങ്കിലും അദ്ദേഹം മാച്ച് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പരിക്കിന്റെ കാര്യത്തിൽ റിസ്ക് ഉണ്ടെന്ന് മുംബൈ ഇന്ത്യൻ മാനേജ്‌മന്റ് വിലയിരുത്തിയാൽ രോഹിത് കളിക്കാനുണ്ടാകില്ല.

സമാനമായ രീതിയിൽ എംഎസ് ധോണിയും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. സീസൺ തുടങ്ങുന്നതിന് മുമ്പ് പരിക്ക് മൂലം കളത്തിന് പുറത്തായ താരം വാങ്കഡേയിൽ പരിശീലനത്തിനിറങ്ങിയ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ താരത്തിന്റെ മാച്ച് ഫിട്നെസ്സിനെ കുറിച്ചുള്ള ഒരു വിവരവും ടീം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇരു താരങ്ങളും പ്ലെയിങ് ഇലവനിൽ ഇല്ലെങ്കിൽ 'ഇംപാക്ട് പ്ലെയർ' റോളിൽ വരാൻ സാധ്യതയുണ്ട്. എന്നാൽ അത് ടീമുകളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. സീസണിന്റെ പകുതിയോളം മത്സരങ്ങൾ ഇനിയും ബാക്കിയുള്ളതിനാൽ താരങ്ങളുടെ സുരക്ഷയാകും ഫ്രാഞ്ചൈസികൾ മുൻഗണന നൽകുന്നത്.

TAGS :

Next Story