Quantcast

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര; രോഹിതും രാഹുലും പുറത്തോ?

ജനുവരി 3 മുതൽ 15 വരെ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ശ്രീലങ്ക ഇന്ത്യയിൽ കളിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-26 13:02:18.0

Published:

26 Dec 2022 1:00 PM GMT

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര; രോഹിതും രാഹുലും പുറത്തോ?
X

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയുടെ സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുലും ടീമിലുണ്ടാവില്ലെന്ന് റിപ്പോർട്ട്.

ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിൽ രോഹിത്തിന്റെ കൈവിരലിന് പരിക്കേറ്റിരുന്നു. ഇത് പൂർണമായും ഭേദമായിട്ടില്ല. ഇതാണ് രോഹിത്തിന് വിശ്രമം അനുവദിക്കാനുള്ള കാരണമെന്നാണ് ബിസിസിഐ വൃത്തങ്ങൾ അറിയിക്കുന്നത്. രാഹുലിന്റെ കല്യാണത്തിരക്കുകൾ പരമ്പരയുടെ സമയത്താണ്. ഇതാണ് രാഹുലിനെ ഉൾപ്പെടുത്താത്തതെന്നാണ് വിവരം. എന്നാൽ ഇരുതാരങ്ങളും ഫോമിലേക്ക് തിരിച്ചുവരാത്ത വർഷമായിരുന്നു 2022. ജനുവരി 3 മുതൽ 15 വരെ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ശ്രീലങ്ക ഇന്ത്യയിൽ കളിക്കുന്നത്.

2022 ൽ രോഹിത്തിന് ഫോമിലേക്ക് തിരിച്ചുവരാനായിരുന്നില്ല. എട്ട് ഏകദിനങ്ങളിൽ നിന്ന് 41.50 ശരാശരിയിൽ മൂന്ന് അർധ സ്വഞ്ച്വുറികൾ മാത്രമാണ് ഹിറ്റ്മാൻ നേടിയത്. ഇതിൽ 76 റൺസാണ് മികച്ച സ്‌കോർ. ആകെ നേടിയത് 249 റൺസാണ്. ടി20 യിൽ 29 മത്സരങ്ങളിൽ നിന്നായി മൂന്ന് അർദ്ധ സ്വഞ്ചറികൾ നേടി. 656 റൺസാണ് ആകെ നേടിയത്. ആകെ 40 ഇന്നിങ്‌സുകളിൽ നിന്നായി ഈ വർഷം താരം നേടിയത് 995 റൺസാണ്.

മറുവശത്ത് രാഹുൽ നാല് ടെസ്റ്റുകളിൽ നിന്ന് 17.12 ശരാശരിയിൽ 137 റൺസും 10 ഏകദിനങ്ങളിൽ നിന്നായി 27.88 ശരാശരിയിൽ 251 റൺസും 16 ടി20 മത്സരങ്ങളിൽ നിന്നായി 28.93 ശരാശരിയിൽ 434 റൺസാണ് നേടിയത്. ആകെ 30 മത്സങ്ങളിൽ നിന്നായി 25.68 ശരാശരിയിൽ 822 റൺസാണ് താരം നേടിയത്.


TAGS :

Next Story