Quantcast

സഞ്ജു ചേട്ടൻ മാൻ ഓഫ് ദ മാച്ച്; ആർത്തുവിളിച്ച് ആഘോഷമാക്കി 'കുട്ടി ഫാൻസ്': വീഡിയോ

ബൗളർമാരും ബാറ്റസ്മാൻമാരും ഒരുപോലെ തിളങ്ങിയാണ് രണ്ടാം ഏകദിനത്തിൽ സിംബാബ്വേക്കെതിരെ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയത്.

MediaOne Logo

Web Desk

  • Published:

    21 Aug 2022 1:30 AM GMT

സഞ്ജു ചേട്ടൻ മാൻ ഓഫ് ദ മാച്ച്; ആർത്തുവിളിച്ച് ആഘോഷമാക്കി കുട്ടി ഫാൻസ്: വീഡിയോ
X

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നു. രണ്ടാം മത്സരത്തിൽ ടീമിന്റെ വിജയശിൽപിയായത് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു തന്നെയാണ് കളിയിലെ താരവും. അതേസമയം, ഇന്ത്യൻ കുപ്പായത്തിൽ സഞ്ജു സാംസണിന്റെ അവിസ്മരണീയ പ്രകടനം ആഘോഷമാക്കുകയാണ് മലയാളികൾ. ഇന്ത്യൻ കുപ്പായത്തിൽ ആദ്യമായാണ് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം സഞ്ജു സ്വന്തമാക്കുന്നത്.



ഇന്ത്യൻ ടീം ഏത് രാജ്യത്ത് പോയാലും ടീമിൽ സഞ്ജു ഉണ്ടെങ്കിൽ താരത്തെ പിന്തുണയ്ക്കാൻ ആരാധകരും എത്താറുണ്ട്. അയർലൻഡ്,വെസ്റ്റ്ഇൻഡീസ് ടീമുകൾക്ക് എതിരെ നടന്ന അടുത്തിടെ നടന്ന പരമ്പരകളിൽ സഞ്ജുവിന്റെ ആരാധകക്കൂട്ടത്തിന്റെ ശക്തി വ്യക്തമായതാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സിംബാബ്വെക്കെതിരെ സഞ്ജു മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം വാങ്ങുന്നത് ടെലിവിഷനിൽ കണ്ട് കൈയടിക്കുന്ന രണ്ട് കുട്ടി ആരാധകരുടെ വീഡിയോയാണ്. മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം വാങ്ങുന്ന സഞ്ജുവിനായി കുട്ടി ഫാൻസ് സഞ്ജു..സഞ്ജു.. എന്ന് ആർത്തുവിളിച്ചാണ് കൈയടിക്കുന്നത്.

ബൗളർമാരും ബാറ്റസ്മാൻമാരും ഒരുപോലെ തിളങ്ങിയാണ് രണ്ടാം ഏകദിനത്തിൽ സിംബാബ്വേക്കെതിരെ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയത്. സിംബാബ്വേ ഉയർത്തിയ 161 റൺസ് 24.2 ഓവറും അഞ്ച് വിക്കറ്റും ബാക്കി വെച്ചാണ് ഇന്ത്യ മറികടന്നത്. ഷർദുൽ താക്കൂർ ബോൾ കൊണ്ട് അത്ഭുതം തീർത്തപ്പോൾ സഞ്ജുവും ഗില്ലും ധവാനും ബാറ്റ് കൊണ്ട് ആതിഥേയരെ പ്രഹരിച്ചു. തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.

TAGS :

Next Story