Quantcast

അജയ് ഭായ് സുഖമാണോ? മലയാളത്തിൽ സംസാരിച്ച് സഞ്ജു, വീഡിയോ ഹിറ്റ്

കഴിഞ്ഞ ദിവസം ഇന്ത്യ- അയര്‍ലന്‍ഡ് രണ്ടാം ടി20 കാണാന്‍ നിരവധി മലയാളികളെത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-06-29 09:31:26.0

Published:

29 Jun 2022 9:29 AM GMT

അജയ് ഭായ് സുഖമാണോ? മലയാളത്തിൽ സംസാരിച്ച് സഞ്ജു, വീഡിയോ ഹിറ്റ്
X

ഡബ്ലിന്‍: മത്സരശേഷം മലയാളം പറഞ്ഞ് സഞ്ജു സാംസണും മുൻ ഇന്ത്യൻ താരം അജയ് ജഡേജയും. സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചുള്ള ടിവി ചർച്ചയിലാണ് മലയാളത്തിലുള്ള ജഡേജയുടെ ചോദ്യവും സഞ്ജുവിന്റെ ഉത്തരവും.

'സഞ്ജു ഇത് കേരളത്തില്‍ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നത്. താങ്കളുടെ പ്രകടനം ഗംഭീരമായിരുന്നു. അതീവ സന്തോഷവാനാണ് ഞാന്‍, എന്നാൽ താങ്കൾ സെഞ്ചറി നേടാതെ പോയതില്‍ വിഷമമുണ്ട്'– എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്. മലയാളത്തില്‍ തന്നെ സഞ്ജുവിന്റെ മറുപടിയുമെത്തി. 'അജയ് ഭായ്, നമസ്‌കാരം സുഖമാണല്ലോ അല്ലെ?..ഭക്ഷണമൊക്കെ കഴിച്ചോ? സഞ്ജു, ജഡേജയോടു ചോദിച്ചു. 'ഇവിടെ സുഖമാണ്. അവിടെ സുഖമാണോ?' എന്ന് ജഡേജയും സഞ്ജുവിനോട് ചോദിക്കുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സിലാണ് സഞ്ജു ചര്‍ച്ചക്കെത്തിയിരുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യ- അയര്‍ലന്‍ഡ് രണ്ടാം ടി20 കാണാന്‍ നിരവധി മലയാളികളെത്തിയിരുന്നു. ഇതില്‍ തന്നെ സഞ്ജു സാംസണ് പിന്തുണയുമായാണ് അധിക പേരും എത്തിയത്. സഞ്ജു നേടുന്ന ഓരോ റണ്‍സും അവര്‍ ആഘോഷിച്ചു. ടീമില്‍ സഞ്ജുവുമുണ്ട് എന്ന് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കിയപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ഗ്യാലറി സ്വീകരിച്ചത്. ഇത്കേട്ട് ഹാര്‍ദിക് പാണ്ഡ്യ അമ്പരക്കുകയും ചെയ്തു.

അതേസമയം ആരാധകരെ സഞ്ജു നിരാശനാക്കിയതുമില്ല. ബാറ്റ് കൊണ്ട് ഉഗ്രൻ വിരുന്നൊരുക്കുകയും ചെയ്തു. ഓപ്പണറുടെ റോളിലെത്തിയ സഞ്ജു,42 പന്തുകളിൽ നിന്ന് 77 റൺസാണ് അടിച്ചുകൂട്ടിയത്. ഒമ്പത് ഫോറുകളും നാല് സിക്‌സറുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. മത്സരത്തിൽ ഇന്ത്യ നാല് റൺസിനാണ് വിജയിച്ചത്. ദീപക് ഹൂഡയുടെ സെഞ്ച്വറിയും മത്സരത്തിന്റെ ഹൈലൈറ്റ് ആയിരുന്നു. 57 പന്തിൽ നിന്ന് 104 റൺസാണ് ഹൂഡ നേടിയത്. ഇരുവരുടെയും ബലത്തിൽ ഇന്ത്യ നേടിയത് 225 റൺസ്. മറുപടി ബാറ്റിങിൽ അയർലാൻഡ് എത്തിനോക്കിയെങ്കിലും നാല് റൺസ് അകലെ വീണു.


Summary- Sanju Samson Malayalam conversation With Ajay Jadeja


TAGS :

Next Story