Quantcast

ടോസ് നേടിയ ആസ്‌ത്രേലിയ പാകിസ്താനെ ബാറ്റിങ്ങിനയച്ചു; മാറ്റമില്ലാതെ ഇരു ടീമുകളും

മുഹമ്മദ് റിസ്വാൻ- ബാബർ അസം ഓപ്പണിങ് ജോഡിതന്നെയാണ് പാകിസ്താന്റെ വലിയ കരുത്ത്

MediaOne Logo

Web Desk

  • Published:

    11 Nov 2021 2:00 PM GMT

ടോസ് നേടിയ ആസ്‌ത്രേലിയ പാകിസ്താനെ ബാറ്റിങ്ങിനയച്ചു; മാറ്റമില്ലാതെ ഇരു ടീമുകളും
X

ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ടോസ് നേടിയ ആസ്‌ത്രേലിയപാകിസ്താനെ ബാറ്റിങ്ങിന് വിട്ടു.മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ആസ്‌ത്രേലിയ പ്രാഥമികഘട്ടത്തിൽ ഇംഗ്ലണ്ടിനോട് തോറ്റിരുന്നെങ്കിൽ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചാണ് പാകിസ്താൻ സെമിയിലെത്തിയത്.

മുഹമ്മദ് റിസ്വാൻ- ബാബർ അസം ഓപ്പണിങ് ജോഡിതന്നെയാണ് പാകിസ്താന്റെ വലിയ കരുത്ത്. അഞ്ച് മത്സരങ്ങളിൽ മൂന്നുവട്ടം ചേസ് ചെയ്തും രണ്ടുവട്ടം ആദ്യം ബാറ്റുചെയ്തും അവർ ജയിച്ചു. മിക്ക മത്സരങ്ങളിലും മധ്യനിരയ്ക്ക് കാര്യമായ റോൾ ഉണ്ടായിരുന്നില്ല. സ്‌കോട്‌ലൻഡിനെതിരേ മധ്യനിര പരീക്ഷിക്കപ്പെട്ടപ്പോൾ ഷോയിബ് മാലിക്കും മുഹമ്മദ് ഹഫീസും ഉഗ്രൻ ബാറ്റിങ് കാഴ്ചവെച്ചു. ഷഹീൻ ഷാ അഫ്രിഡി, ഹസ്സൻ അലി, ഇമാദ് വസീം, ഹാരിസ് റൗഫ് എന്നിവർ ഉൾപ്പെട്ട ബൗളിങ് യൂണിറ്റിനെപ്പറ്റിയും ഇതുവരെ ആശങ്കപ്പെടേണ്ടി വന്നിട്ടില്ല.

ടൂർണമെന്റ് തുടങ്ങുമ്പോൾ നിറംമങ്ങിക്കിടക്കുകയായിരുന്ന ഓപ്പണർ ഡേവിഡ് വാർണർ ഫോമിലേക്ക് തിരിച്ചെത്തിയത് ആസ്‌ത്രേലിയക്ക് ആശ്വാസം നൽകുന്നു. പക്ഷേ, മധ്യനിരയിലും വാലറ്റത്തിലും അമിത പ്രതീക്ഷയില്ല. മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നീ ലോകോത്തര പേസർമാരും ആദം സാംപ, ഗ്ലെൻ മാക്സ്വെൽ എന്നീ സ്പിന്നർമാരും ചേർന്ന് പാകിസ്താന്റെ ബാറ്റിങ്ങിനെ തളച്ചാലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ.

TAGS :

Next Story