Quantcast

'ടാക്റ്റിക്‌സ്' മാഹാത്മ്യം പറഞ്ഞിരുന്നവർ തോറ്റു, അവഗണന സഞ്ജുവിനോടുള്ള ക്രൂരത': ഷാഫി പറമ്പിൽ എം.എൽ.എ

'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു.ഈ അവഗണന ക്രൂരതയാണ്.

MediaOne Logo

Web Desk

  • Published:

    8 Dec 2022 4:42 AM GMT

ടാക്റ്റിക്‌സ് മാഹാത്മ്യം പറഞ്ഞിരുന്നവർ തോറ്റു, അവഗണന സഞ്ജുവിനോടുള്ള ക്രൂരത: ഷാഫി പറമ്പിൽ എം.എൽ.എ
X

പാലക്കാട്: സഞ്ജു സാംസണ് പിന്തുണയുമായി ഷാഫി പറമ്പിൽ എം.എൽ.എ. സഞ്ജുവിനോടുള്ള അവഗണന ക്രൂരതയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ണ് തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ തോറ്റതിന് പിന്നാലെയായിരുന്നു ഷാഫിയുടെ എഫ്.ബി പോസ്റ്റ്.

'ഇതിനിടയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനോട് രണ്ട് ഏകദിന മത്സരങ്ങൾ അടുപ്പിച്ച് തോറ്റു. കോഹ്‌ലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ. പരമ്പരയും നഷ്ടമായി.സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ 'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു.ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോട്'-ഇങ്ങനെയായിരുന്നു ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ അഞ്ചുറണ്‍സിനാണ്‌ തോല്‍പ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി (2-0). ബംഗ്ലദേശ് ഉയര്‍ത്തിയ 272 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മെഹിദി ഹസന്‍ മിറാസ് നേടിയ സെഞ്ചുറി(100*)യാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. രണ്ടുവിക്കറ്റും വീഴ്ത്തിയ മെഹ്ദി ഹസന്‍ കളിയിലെ താരമായി.

മൂന്നാം ഏകദിനം ശനിയാഴ്ച ചിറ്റഗോങില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 11.30നാണ് മത്സരം ആരംഭിക്കുക. പരമ്പര തൂത്തുവാരാനാണ് ബംഗ്ലാദശ് ശ്രമിക്കുക. അതിനിടെ നായകന്‍ രോഹിത് ശർമ്മക്ക് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങി.

TAGS :

Next Story