Quantcast

'പാകിസ്താനിയെന്ന നിലയിൽ ഞാൻ പറയുന്നു, കോഹ്‌ലി എക്കാലത്തെയും മികച്ച താരം'; പിന്തുണയുമായി ഷുഹൈബ് അക്തർ

'ഭയപ്പെടരുത്. നിങ്ങൾക്ക് 45 വയസ്സ് വരെ കളിക്കാനാകും. ഇപ്പേഴത്തെ സാഹചര്യം 110 സെഞ്ച്വറിയടിക്കാൻ നിങ്ങളെ ഒരുക്കുകയാണ്'

MediaOne Logo

Sports Desk

  • Updated:

    2022-05-31 15:03:11.0

Published:

31 May 2022 2:59 PM GMT

പാകിസ്താനിയെന്ന നിലയിൽ ഞാൻ പറയുന്നു, കോഹ്‌ലി എക്കാലത്തെയും മികച്ച താരം; പിന്തുണയുമായി ഷുഹൈബ് അക്തർ
X

മത്സരങ്ങളിൽ സ്ഥിരത പുലർത്താനാകാതെ കുഴങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി മുൻ പാകിസ്താൻ താരം ഷുഹൈബ് അക്തർ. 'നിങ്ങൾ വിരാട് കോഹ്‌ലിയെ കുറിച്ച് നല്ല കാര്യങ്ങൾ പറയൂ... അദ്ദേഹത്തിന് ബഹുമാനം നൽകൂ... എന്ത് കൊണ്ടാണ് ബഹുമാനിക്കാത്തത്. ഒരു പാകിസ്താനിയെന്ന നിലയിൽ ഞാൻ പറയുന്നു, കോഹ്‌ലി എക്കാലത്തെയും മികച്ച താരമാണ്. അദ്ദേഹം 110 സെഞ്ച്വറിയടക്കുമെന്ന് എനിക്ക് പന്തയം വെക്കാനാകും' സ്‌പോർട്‌സ് കീഡ ക്രിക്കറ്റിന് അനുവദിച്ച അഭിമുഖത്തിൽ താരത്തെ പിന്തുണച്ച് അക്തർ പറഞ്ഞു.


'ഭയപ്പെടരുത്. നിങ്ങൾക്ക് 45 വയസ്സ് വരെ കളിക്കാനാകും. ഇപ്പേഴത്തെ സാഹചര്യം 110 സെഞ്ച്വറിയടിക്കാൻ നിങ്ങളെ ഒരുക്കുകയാണ്. ജനങ്ങൾ നിങ്ങളെ തള്ളിപ്പറയുകയാണ്. അവർ നിങ്ങൾക്കെതിരെ ട്വീറ്റ് ചെയ്യുന്നു. നിങ്ങൾ ദീപാവലിക്ക് പോസ്റ്റിട്ടു, അപ്പോൾ നിങ്ങൾ വിമർശിക്കപ്പെട്ടു. അവർ നിങ്ങളുടെ ഭാര്യയെ കുറിച്ചും കുട്ടിയെ കുറിച്ചും ട്വീറ്റ് ചെയ്തു. ഇതിനേക്കാൾ മോശമായി ഒന്നും ഉണ്ടാകില്ല. 110 സെഞ്ച്വറിയടിക്കാൻ പ്രകൃതി നിങ്ങളെ ഒരുക്കുകയാണ്. അതുകൊണ്ട് എന്റെ വാക്കുകൾ മനസ്സിൽ ഓർമിക്കുക. എന്നിട്ട് ആവശ്യമില്ലാത്തവ ഇന്നുമുതൽ ഒഴിവാക്കി തുടങ്ങുക' റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം കൂടിയായ കോഹ്‌ലിക്കുള്ള നേരിട്ടുള്ള സന്ദേശമെന്നവണ്ണം വൽപിണ്ടി എക്‌സ്പ്രസ് പറഞ്ഞു.



കോഹ്‍ലിക്ക് പിന്തുണയുമായി പാകിസ്താൻ സ്റ്റാർ ബാറ്റർ മുഹമ്മദ് രിസ്‌വാനും രംഗത്തെത്തിയിരുന്നു. വിരാട് കോഹ്‍ലി ഒരു ചാമ്പ്യനാണെന്നും അദ്ദേഹം തന്‍റെ പഴയ ഫോമിലേക്ക് ഉടൻ മടങ്ങിയെത്തുമെന്നും രിസ്‍വാന്‍ പറഞ്ഞു."കോഹ്‍ലി ഒരു കഠിനാധ്വാനിയായ കളിക്കാരനാണ്. തന്‍റെ കരിയറിൽ അദ്ദേഹം നേടിയ നേട്ടങ്ങളെല്ലാം അമൂല്യമാണ്. പക്ഷെ ഇപ്പോഴദ്ദേഹം തന്‍റെ കരിയറിലെ ഒരു മോശം ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അദ്ദേഹത്തിന് വേണ്ടി ഇപ്പോൾ പ്രാർഥിക്കാനേ നമുക്ക് കഴിയൂ. അദ്ദേഹം ഉറപ്പായും തിരിച്ചെത്തും"- രിസ്‍വാന്‍ പറഞ്ഞു.

2015 മുതൽ 2019 വരെയുള്ള കാലയളവിൽ നിരവധി സെഞ്ച്വറികളുമായി ഇന്ത്യൻ ടീമിന്റെ നട്ടെല്ലായിരുന്നു കോഹ്‌ലി. എന്നാൽ 2019 നവംബർ മുതൽ അദ്ദേഹം ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലും നേടിയിട്ടില്ല. 2022 ഐപിഎല്ലിലും മികച്ച പ്രകടനമല്ല താരം കാഴ്ചവെച്ചത്. 16 മത്സരങ്ങളിലായി 22.73 ആവറേജിൽ 341 റൺസാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. രണ്ടു അർധ സെഞ്ച്വറികൾ നേടിയിരുന്നെങ്കിലും ആർസിബിയെ ഫൈനലിലെത്തിക്കാനായില്ല. മോശം പ്രകടനത്തെ തുടർന്ന് നിരവധി മുൻ താരങ്ങൾ കോഹ്‌ലിയെ വിമർശിച്ചിരുന്നു. അവധിയെടുക്കാൻ ഉപദേശിച്ചിരുന്നു.

Former Pakistan cricketer Shuhaib Akhtar has come out in support of Indian cricketer Virat Kohli

TAGS :

Next Story